സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയയ്ക്ക് അയച്ച കത്ത്: കുലുങ്ങാതെ കോണ്‍ഗ്രസ്

 


പ്ര­ത്യേ­ക ലേ­ഖകന്‍

തിരു­വ­ന­ന്ത­പു­രം: പാര്‍­ല­മെന്റ് സ­മ്മേ­ള­ന­ത്തി­നു മു­മ്പ് പ്രൊ­ഫ പി ജെ കു­ര്യ­നെ രാ­ജ്യ­സ­ഭാ ഉ­പാ­ധ്യ­ക്ഷ സ്ഥാ­ന­ത്തു­നി­ന്നു മാ­റ്റു­ന്ന കാ­ര്യ­ത്തില്‍ സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യു­ടെ ക­ത്ത് കോണ്‍­ഗ്ര­സ് അ­ധ്യക്ഷ സോ­ണി­യാ ഗാ­ന്ധി കാ­ര്യ­മാ­യി എ­ടു­ക്കില്ല. ക­ത്തി­ന്റെ ഉ­ള്ളട­ക്കം ഒ­രു സാ­ധാ­ര­ണ വീ­ട്ട­മ്മ­യു­ടേ­ത­ല്ലെന്നും രാ­ഷ്ട്രീ­യ പ്രേ­രി­ത­മാ­യി ത­യ്യാ­റാ­ക്കി­യ­താ­ണ് അ­തെ­ന്നു­മാ­ണ് കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തി­ന്റെ വി­ല­യി­രു­ത്തല്‍.

ത­ന്റെ മക­ളെ പീ­ഡി­പ്പി­ച്ച പി.ജെ കു­ര്യ­നെ സം­ര­ക്ഷി­ക്കു­ന്ന നി­ല­പാ­ട്­ സ്­ത്രീയായ സോ­ണി­യാ ഗാ­ന്ധിയും സ്വീ­ക­രി­ക്കു­ന്ന­തില്‍ വേ­ദ­ന­യു­ണ്ടെ­ന്ന് അ­റി­യി­ച്ച് വ്യാ­ഴാ­ഴ്­ച­യാ­ണ് സൂ­ര്യ­നെല്ലി പെണ്‍­കു­ട്ടി­യു­ടെ  അമ്മ സോ­ണി­യ­യ്­ക്ക് ക­ത്ത­യ­ച്ച­ത്. ക­ത്തി­നെ­ക്കു­റി­ച്ചു ദേശീ­യ പ­ത്ര­ങ്ങള്‍ ഉള്‍­പെ­ടെ വി­ശ­ദ­മാ­യി റി­പോര്‍­ട്ട് ചെ­യ്­ത­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് കോണ്‍­ഗ്ര­സ് ഇ­ക്കാ­ര്യ­ത്തില്‍ അ­നൗ­പ­ചാരി­ക തീ­രു­മാ­ന­മെ­ടു­ത്തത്. കത്ത് ഔ­ദ്യോ­ഗിക­മാ­യി സോ­ണി­യ­യ്­ക്ക് കി­ട്ടി­യി­ട്ടി­ല്ലെ­ന്നാ­ണു സൂച­ന.

വ­നി­താ സംരക്ഷ­ണ ഓര്‍­ഡി­നന്‍­സ് നി­യ­മ­മാ­ക്കാ­നു­ള്ള ചര്‍ച്ച പാര്‍­ല­മെന്റില്‍ ന­ട­ക്കു­മ്പോള്‍ പ­ര­മോ­ന്ന­ത സ­ഭയാ­യ രാ­ജ്യ­സ­ഭ­യു­ടെ ഉ­പാ­ധ്യ­ക്ഷ പ­ദ­വി­യില്‍ കു­ര്യ­നെ­പ്പോ­ലെ ഇത്ത­രം ആ­രോ­പ­ണ വി­ധേ­യനാ­യ ഒ­രാള്‍ ഇ­രി­ക്കുന്ന­ത് ശ­രി­യ­ല്ലെ­ന്നു ക­ത്തില്‍ ചൂ­ണ്ടി­ക്കാ­ട്ടി­യി­രുന്നു. ഒ­ര­മ്മ­യു­ടെ വേ­ദ­ന മ­റ്റൊ­രു അ­മ്മയായ സോ­ണി­യാ ഗാ­ന്ധി മ­ന­സി­ലാക്ക­ണം എ­ന്നു പ­റ­യു­ന്ന­തു­പോ­ലെ­യല്ല ഇത്ത­രം രാ­ഷ്ട്രീ­യ സ്വ­ഭാ­വ­മു­ള്ള പ­രാ­മര്‍­ശ­ങ്ങള്‍ എ­ന്നാ­ണ് കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തി­ന്റെ നി­ല­പാ­ട്.

അതു­കൊ­ണ്ടു­ത­ന്നെ, ആ ക­ത്തി­നു­പി­ന്നില്‍ കേ­ര­ള­ത്തി­ലെ സി­.പി­.എം നേ­തൃ­ത്വ­ത്തി­ന്റെ കൈ­യു­ണ്ടെ­ന്നുത­ന്നെ അ­വര്‍ ക­രു­തുന്നു. സി­.പി­.എം പോ­ഷ­ക സം­ഘ­ട­നയാ­യ ജ­നാ­ധിപ­ത്യ മ­ഹി­ളാ അ­സോ­സി­യേ­ഷ­നാ­ണ് ഇ­പ്പോള്‍ പെണ്‍­കു­ട്ടി­യു­ടെയും കു­ടും­ബ­ത്തി­ന്റെയും സം­രക്ഷ­ണം മു­ഖ്യ­മായും ഏ­റ്റെ­ടു­ത്തി­രി­ക്കു­ന്നത്. സി­.പി­എം പി­.ബി അം­ഗം വൃ­ന്ദാ കാ­രാ­ട്ട് ക­ഴി­ഞ്ഞ ദിവ­സം മ­ഹി­ളാ അ­സോ­സി­യേ­ഷന്‍ സംസ്ഥാ­ന നേ­താ­ക്കള്‍­ക്കൊ­പ്പം പെണ്‍­കു­ട്ടി­യെ സ­ന്ദര്‍­ശി­ക്കു­കയും ചെ­യ്­തി­രു­ന്നു.

ഇ­തെല്ലാം ക­ണ­ക്കി­ലെ­ടു­ത്താ­ണ് പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യു­ടെ ക­ത്തി­നെ രാ­ഷ്ട്രീ­യ പ്രേ­രി­തമാ­യ ക­ത്താ­യി കോണ്‍­ഗ്ര­സ് കാ­ണു­ന്ന­ത്. കു­ര്യ­നെ മാ­റ്റാനും മാ­റ്റാ­തി­രി­ക്കാനും വ­യ്യാ­ത്ത കു­രു­ക്കില്‍­പെ­ട്ടി­രി­ക്കുന്ന കോണ്‍­ഗ്ര­സ്, കോ­ട­തി­യു­ടെ ഭാ­ഗ­ത്തു­നി­ന്നു കു­ര്യ­നെ­തി­രെ പ­രാ­മര്‍­ശ­മു­ണ്ടാ­യാല്‍ കു­ര്യ­നു ത­നി­യേ മാ­റി­നില്‍­ക്കേ­ണ്ടി­വരും എ­ന്ന­തി­ലാ­ണു പ്ര­തീ­ക്ഷ വ­ച്ചി­രി­ക്കു­ന്ന­ത്.

കു­ര്യ­നെ­തി­രെ അ­ന്വേഷ­ണം വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് പെണ്‍­കു­ട്ടി­ക്ക് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കാ­മെ­ന്ന് സു­പ്രീം കോ­ട­തി­യി­ലെ മു­തിര്‍­ന്ന അ­ഭി­ഭാ­ഷ­കര്‍ ക­ഴി­ഞ്ഞ ദിവ­സം നി­യ­മോ­പ­ദേ­ശം നല്‍­കി­യി­രുന്നു. അ­ടു­ത്ത ദി­വ­സം ത­ന്നെ പെണ്‍­കു­ട്ടി ഹൈ­ക്കോ­ട­തി­യില്‍ ഹര്‍­ജി നല്‍­കും.

കോണ്‍­ഗ്ര­സ് വൈ­സ് പ്ര­സിഡന്റ് രാ­ഹുല്‍ ഗാ­ന്ധി, സോ­ണി­യ­യു­ടെ രാ­ഷ­ട്രീ­യ­കാ­ര്യ സെ­ക്രട്ട­റി അ­ഹമ്മ­ദ് പ­ട്ടേല്‍ എ­ന്നി­വര്‍­ക്കും പെണ്‍­കു­ട്ടി­യു­ടെ അ­മ്മ ക­ത്തി­ന്റെ പ­കര്‍­പ്പ് അ­യ­ച്ചി­രു­ന്നു. 1996 ല്‍ ത­ന്റെ മക­ളെ ഇ­ടു­ക്കി ജില്ല­യി­ലെ കുമ­ളി ഗ­സ്റ്റ് ഹൗ­സില്‍വ­ച്ച് ക്രൂ­ര­മാ­യി പീ­ഡി­പ്പി­ച്ചു­വെ­ന്നാ­ണ് ക­ത്തില്‍ അ­വര്‍ ആ­രോ­പി­ച്ചി­രി­ക്കു­ന്നത്. സൂ­ര്യ­നെല്ലി കേ­സി­ന്റെ പ­ശ്ചാത്ത­ലം മു­ഴു­വനും ക­ത്തില്‍ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ട്.'

 സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയയ്ക്ക് അയച്ച കത്ത്: കുലുങ്ങാതെ കോണ്‍ഗ്രസ് ഒ­രു ദി­വസം, ഇ­പ്പോഴ­ത്തെ രാ­ജ്യസ­ഭാ ഉ­പാ­ധ്യ­ക്ഷന്‍ പ്രൊ­ഫ പി ജെ കു­ര്യന്‍ ക­ട­ന്നു­വ­രി­കയും എ­ന്റെ മക­ളെ ക്രൂ­ര­മാ­യി ലൈംഗി­ക പീ­ഡ­ന­ത്തി­നു വി­ധേ­യ­യാ­ക്കു­കയും ചെ­യ്­തു'- എ­ന്ന് വി­ശ­ദീ­ക­രി­ച്ചി­രി­ക്കു­ന്ന­താ­യാണ് മാ­ധ്യ­മ­ങ്ങ­ളില്‍ ക­ത്തി­ലെ ഉ­ള്ള­ട­ക്ക­ത്തെ­ക്കു­റി­ച്ചു വ­ന്നത്. കു­ര്യന്‍ സ്വ­ന്തം അ­ധി­കാ­ര­വും സ്വാ­ധീ­നവും ഉ­പ­യോ­ഗി­ച്ച് കേ­സില്‍ നി­ന്നു ര­ക്ഷ­പ്പെ­ടു­കയും അ­തി­ന് അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗസ്ഥ­രെ സ്വാ­ധീ­നി­ക്കു­കയും ചെ­യ്­തു­വെ­ന്നും ക­ത്തില്‍ പ­റ­യു­ന്നു.

കേ­ര­ള­ത്തി­ലെ ഇ­പ്പോഴ­ത്തെ മു­ഖ്യ­മ­ന്ത്രി­ക്കും ആ­ഭ്യ­ന്ത­ര മ­ന്ത്രിക്കും ഇ­തേ കാ­ര്യം ചൂ­ണ്ടി­ക്കാ­ട്ടി ത­ങ്ങള്‍ ക­ത്ത് അ­യ­ച്ചെ­ങ്കി­ലും അ­നുകൂ­ല പ്ര­തി­കര­ണം ഉ­ണ്ടാ­യില്ല. രാ­ഷ്ട്രീ­യ കാ­ര­ണ­ങ്ങ­ളാല്‍ അത്ത­ര­മൊ­രു നി­ല­പാ­ട് സ്വീ­ക­രി­ക്കാന്‍ അ­വര്‍ നിര്‍­ബ­ന്ധി­ത­രാ­വു­ക­യാ­ണെ­ന്ന് ത­ങ്ങള്‍ വി­ശ്വ­സി­ക്കുന്നു.

കു­ര്യ­നെ പി­ന്തു­ണ­യ്­ക്കുന്ന കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തി­ന്റെ നി­ല­പാ­ട് ഹൃ­ദ­യ ഭേ­ദ­ക­മാ­ണ് എ­ന്നാ­ണ് ക­ത്തി­ലെ പ­രാ­മര്‍ശം. അ­ത് അ­മ്മ­യു­ടെ വാ­ക്കു­ക­ളാ­ണെ­ങ്കിലും മു­ഖ്യ­മ­ന്ത്രിയും ആ­ഭ്യ­ന്ത­ര മ­ന്ത്രിയും മറ്റും രാ­ഷ്ട്രീ­യ സ­മ്മര്‍­ദ­ത്തി­നു വ­ഴ­ങ്ങു­ക­യാ­ണെന്നും മ­റ്റു­മു­ള്ള പ­രാ­മര്‍­ശ­ങ്ങള്‍ അ­വ­രെ­ക്കൊ­ണ്ട് പറ­ഞ്ഞു പ­റ­യി­ക്കു­ന്ന­താ­യാ­ണ് കോണ്‍­ഗ്ര­സ് ക­ണ­ക്കാ­ക്കു­ന്നത്. ഫ­ല­ത്തില്‍ ഇ­പ്പോള്‍ത­ന്നെ കു­ര്യ­നെ പി­ന്തു­ണ­യ്­ക്കു­ന്ന നി­ല­പാ­ട് പ­ര­സ്യ­മാ­ക്കി­ക്ക­ഴി­ഞ്ഞി­രി­ക്കുന്ന കോണ്‍­ഗ്ര­സില്‍ പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യു­ടെ ക­ത്ത് ഒ­രു ച­ല­നവും ഉ­ണ്ടാ­ക്കി­യില്ല എ­ന്ന­താ­ണു സ്ഥി­തി.


Keywords: Suryanelli,Congress, Daughter, Girl, House Wife, Letter, Media, Mother, Parliament, Politics, Protection, Rape, Sonia Gandhi, Thiruvananthapuram, Chief Minister, Umman Chandi, CPM, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia