Library | കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ലൈബ്രറി; കുടുംബശ്രീ പുസ്തക ശേഖരണം തുടങ്ങി

 


കണ്ണൂര്‍: (www.kvartha.com) കുടുംബശ്രീ പുസ്തക ശേഖരണം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന പരിപാടി. കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി  പിഎംഎസ്ഡി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായാണ് കുടുംബശ്രീയുടെ പുസ്തകശേഖരണ പരിപാടി. അമ്പതിനായിരം പുസ്തകങ്ങളാണ് കുടംബശ്രീ ശേഖരിച്ച് നല്‍കുക. വായനയും വായനശാലകളും സ്ത്രീശാസ്ത്രീകരണത്തില്‍ വലിയപങ്കുവഹിക്കുമെന്നത് ചരിത്രയാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീയുടെ മുന്നേറ്റത്തില്‍ ലൈബ്രറികളുടെ സ്ഥാപനവും വ്യാപനവും വലിയ പങ്കുവഹിക്കും. 

ഇന്‍ഡ്യയിലാദ്യമായി എല്ലാ വാര്‍ഡുകളിലും വായനശാലകളുള്ള ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനായ് ജില്ലയില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഡോ. വി ശിവദാസന്‍ എംപിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത് ഉള്‍പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറി കൗണ്‍സിലും മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമെല്ലാം ചേര്‍ന്ന് നടത്തുന്ന സംഘടിത യജ്ഞത്തില്‍ കുടുംബശ്രീ അംഗങ്ങളും അണിനിരക്കുകയാണ്. അതിനായി എല്ലാ തലത്തിലുള്ള കുടുംബശ്രീ സമിതികളും സജീവമായി അണിനിരക്കും. 

Library | കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ലൈബ്രറി; കുടുംബശ്രീ പുസ്തക ശേഖരണം തുടങ്ങി

വായനയുടേയും വായനശാലകളുടേയും പ്രധാന്യം വിളംബരം ചെയ്തുകൊണ്ടുള്ള പരിപാടികള്‍ അതിനായ് കുടുംബശ്രീ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീപ്പെടുത്തുന്നതിനായ് കുടുംബശ്രീ നേതൃത്വത്തില്‍ പ്രദേശികമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുകയാണ്.

Keywords: Kannur, News, Kerala, Library, Kannur district, Kudumbashree, Book collection, Library in all wards of Kannur district; Kudumbashree started book collection.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia