Court Verdict | റേഡിയോ ജോകി രാജേഷ് കുമാര്‍ വധക്കേസ്; രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സ്വാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും 3 ലക്ഷം രൂപ പിഴയും
Aug 18, 2023, 12:10 IST
തിരുവനന്തപുരം: (www.kvartha.com) റേഡിയോ ജോകി രാജേഷ് കുമാര്‍ (34) വധക്കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സ്വാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സ്വാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം തന്നെ വിധിച്ചിരുന്നു. ശിക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നാലു മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്വറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ പിടികൂടാനായിട്ടില്ല. മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാജേഷിനെ 2018 മാര്‍ച് 27ന് പുലര്‍ചെ 2.30നാണ് മടവൂര്‍ ജന്‍ക്ഷനില്‍ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റെകോര്‍ഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.
പത്ത് വര്‍ഷത്തോളം സ്വകാര്യചാനലില്‍ റോഡിയോ ജോകിയായിരുന്ന രാജേഷിന് 2016 ജൂണില്‍ ഖത്വറില്‍ ജോലി ലഭിച്ചു. പത്തു മാസം ഖത്വറില്‍ ജോലി ചെയ്തു. 2017 മേയില്‍ മടങ്ങിയെത്തിയ ശേഷമാണ് റെകോര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടന്‍പാട്ട് സംഘത്തില്‍ ചേര്‍ന്നതും. ഖത്വറിലായിരുന്നപ്പോള്‍ അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ തന്‍സീര്‍, സനു സന്തോഷ്, എ യാസീന്‍, സ്ഫടികം എന്നു വിളിക്കുന്ന എസ് സ്വാതി സന്തോഷ്, ജെ എബിജോണ്‍, അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ് സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി സിബല്ല ബോണി, സത്താറിന്റെ കാമുകി ശിജിന ശിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്.
രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടന്‍ കൂറുമാറിയിരുന്നു. ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിച്ചു. ജില്ലാ പ്രോസിക്യൂടര്‍ ഗീനാകുമാരിയാണ് അന്തിമവാദം നടത്തിയത്.
കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്വറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ പിടികൂടാനായിട്ടില്ല. മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാജേഷിനെ 2018 മാര്‍ച് 27ന് പുലര്‍ചെ 2.30നാണ് മടവൂര്‍ ജന്‍ക്ഷനില്‍ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റെകോര്‍ഡിങ് സ്റ്റുഡിയോയിലിരിക്കെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.
പത്ത് വര്‍ഷത്തോളം സ്വകാര്യചാനലില്‍ റോഡിയോ ജോകിയായിരുന്ന രാജേഷിന് 2016 ജൂണില്‍ ഖത്വറില്‍ ജോലി ലഭിച്ചു. പത്തു മാസം ഖത്വറില്‍ ജോലി ചെയ്തു. 2017 മേയില്‍ മടങ്ങിയെത്തിയ ശേഷമാണ് റെകോര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടന്‍പാട്ട് സംഘത്തില്‍ ചേര്‍ന്നതും. ഖത്വറിലായിരുന്നപ്പോള്‍ അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ തന്‍സീര്‍, സനു സന്തോഷ്, എ യാസീന്‍, സ്ഫടികം എന്നു വിളിക്കുന്ന എസ് സ്വാതി സന്തോഷ്, ജെ എബിജോണ്‍, അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ് സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി സിബല്ല ബോണി, സത്താറിന്റെ കാമുകി ശിജിന ശിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്.
Keywords: Life imprisonment for 2 convicts in radio jockey Rajesh murder case, Thiruvananthapuram, News, Court Verdict, Life Imprisonment, Convict, Crime, Criminal Case, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.