കണ്ണാ­ടി ഷാ­ജി വ­ധം: നാ­ല് പ്ര­തി­കള്‍­ക്ക് ജീ­വ­പ­ര്യന്തം

 


കണ്ണാ­ടി ഷാ­ജി വ­ധം: നാ­ല് പ്ര­തി­കള്‍­ക്ക് ജീ­വ­പ­ര്യന്തം
തിരുവനന്തപുരം: കു­പ്ര­സിദ്ധ ഗുണ്ടാ നേതാവായിരുന്ന കണ്ണാ­ടി ഷാ­ജി വധക്കേ­സില്‍ നാലു പ്രതികള്‍­ക്ക് ജീ­വ­പ­ര്യ­ന്തം കഠി­ന ത­ട­വിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോട­തി വി­ധി­ച്ചു. 25,000 രൂപ പി­ഴ­യ­ട­ക്കാനും വി­ധി­ച്ചി­ട്ടുണ്ട്. അമ്പലമുക്ക് കൃഷ്ണകുമാര്‍,സാനിഷ്,ജയലാല്‍,ശ്യാം എന്നി­വ­രെയാ­ണ് ശി­ക്ഷി­ച്ചത്. ഒന്നും രണ്ടും പ്രതികള്‍ക്ക് 20 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.

അ­ഞ്ചു­ മു­തല്‍ 12 വ­രെ­യു­ള്ള പ്ര­തി­കള്‍­ക്കെ­തി­രെ പ്രോ­സി­ക്യൂ­ഷന്‍ ആ­രോ­പി­ച്ച ഗൂഢാ­ലോ­ച­ന അ­ട­ക്ക­മു­ള്ള കു­റ്റ­ങ്ങള്‍ തെ­ളി­യി­ക്കാന്‍ ക­ഴി­യാ­ത്ത­തി­നാല്‍ കോട­തി വെ­റു­തെ വി­ട്ടി­രു­ന്നു. 2011 നവംബര്‍ രണ്ടിനാണ് ബൈക്കില്‍ സഞ്ചരി­ക്കു­ക­യാ­യി­രു­ന്ന ഷാ­ജി­യെ തടഞ്ഞു നിര്‍ത്തി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി­യത്.

ഗു­ണ്ടാ­നേ­താ­വ് ഷാ­ജി­യു­ടെ കൊ­ല­പാത­കം; നാല് പേര്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് കോട­തി

Keywords : Murder Case, Court, Jail, Thiruvananthapuram, Kannadi Shaji, Krishna Kumar, Sanish, Jayalal, Shyam, Conspiracy, Kerala, Malayalam News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia