കൊച്ചി: മാറാട് കൂട്ടക്കൊലക്കേസില്‍ കീഴ്ക്കോടതി വെറുതേ വിട്ട 24 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. ഇവരെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുണ്ടെന്ന് ഡിവിഷന് ബഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ.
ഒന്‍പതു പേര് കൊല്ലപ്പെട്ട രണ്ടാം മാറാട് കൂട്ടക്കൊലയില്‍ ആകെ 148 പ്രതികളാണ് ഉള്ളത്. ഇതില്‍ 63 പ്രതികളെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. 62 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ചു വര്‍ഷം തടവുമായിരുന്നു ശിക്ഷ. കീഴ്കോടതിയില്‍ നല്കിയ സാക്ഷിമൊഴികള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികളേയും വെറുതെ വിടണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. 24പേരും ജീവപര്യന്തം തടവിനുപുറമെ 25,000 രൂപ പിഴയും ഒടുക്കണം.
പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായും തെളിവുകള്‍ വിശകലനം ചെയ്ത മാറാട് പ്രത്യേക കോടതിയുടെ കണ്ടെത്തലുകളില്‍ ഇടപെടാന്‍ കാരണമില്ലെന്നും 63 പ്രതികളുടെ അപ്പീലുകള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ ഇവരുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി അനുവദിച്ചില്ല. പ്രതികളില്‍ ഭൂരിഭാഗവും മല്‍സ്യത്തൊഴിലാളികളും നിരക്ഷരരും മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലാത്തവരുമാണ്. ഇവര്‍ മതത്തോടുള്ള വിധേയത്വം മൂലമാണ്കുറ്റകൃത്യത്തില് ഏര്‍പ്പെട്ടതെന്നും മാറാട് കൂട്ടക്കൊല മനുഷ്യത്വരഹിതവും നിഷ്ഠൂരവുമാണെന്നും 600 പേജുള്ള വിധിന്യായത്തില്‍ കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ എം. ശശിധരന് നമ്പ്യാര്‍ പി. ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതാണ് വിധി.

Keywords: Accused, Accused-dies, Marad Riot, Kochi, Court Order,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.