പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗന്‍ഡ് കട ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി; കോവിഡ് പ്രതിസന്ധിയില്‍ തൊഴിലില്ലാതായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍
Jul 17, 2021, 11:28 IST
പാലക്കാട്: (www.kvartha.com 17.07.2021) പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗന്‍ഡ് കട ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഉടമ പൊന്നുമണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊന്നുമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് മരിച്ചു. കോവിഡ് പ്രതിസന്ധിയില്‍ തൊഴിലില്ലാതായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണപ്പണയം, ചിട്ടി പിടിച്ചത് ഉള്‍പെടെ കടമുണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകന് സുധിലേഷ് പറഞ്ഞു.
Keywords: Palakkad, News, Kerala, Death, Suicide, Job, Found Dead, Light and Sound shop owner found dead in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.