Light Tram | കേരളത്തിൽ ലൈറ്റ് ട്രാം വരുന്നെന്ന്! ഇതും കെ റെയിൽ പോലെയാകുമോ?
May 12, 2024, 15:26 IST
/ ഡോണൽ മുവാറ്റുപുഴ
(KVARTHA) 1880ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിൽ നടപ്പാക്കിയ ലൈറ്റ് ട്രാം സംവിധാനം കേരളത്തിലേയ്ക്കും കൊണ്ടുവരുന്നെന്നാണ് പുതിയ വാർത്തകൾ. തിരുവനന്തപുരത്തും കോഴിക്കോടും രണ്ട് റൂട്ടുകളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് കെഎംആര്‍എല്‍ ആലോചന എന്നാണ് കേൾക്കുന്നത്. ലൈറ്റ് ട്രാം പദ്ധതികളില്‍ പ്രശസ്തമായ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയില്‍ ലൈറ്റ് ട്രാം സംസ്ഥാനത്തും നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. മെട്രോ റെയില്‍ പദ്ധതിയേക്കാള്‍ ചെലവ് കുറവാണെന്നും പെട്ടെന്ന് തീരുമെന്നതുമാണ് ലൈറ്റ് ട്രെയിന്‍ പദ്ധതിയിലേക്ക് ആലോചന മാറാനുള്ള കാരണം.
സാദാ റോഡുകളിലൂടെ മെട്രോ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ട്രാമിന്റെ പ്രത്യേകത. പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മ്മിച്ചും ട്രാക്കില്ലാതെയും ഓടിക്കാം. തിരുവനന്തപുരത്തും കോഴിക്കോടും അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് ഫീസിബിലിറ്റി പഠനം നടത്തി കഴിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. ഈ വാർത്ത വന്നപ്പോൾ മുതൽ മലയാളികളുടെ ആശങ്ക ഇത് കെ റെയിൽ പോലെ ആകുമോ എന്നതാണ്. കെ റെയിലിൻ്റെ പേരിൽ ഇവിടെ എന്തൊക്കെ കോലാഹലങ്ങളാണ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിദേശത്തും സ്വദേശത്തുമായി ചർച്ചകൾ, മഞ്ഞക്കുറ്റി സ്ഥാപിക്കൽ, പിന്നീട് പ്രതിഷേധ സമരങ്ങൾ, പിന്നെ മഞ്ഞക്കുറ്റി പിഴുതു മാറ്റൽ അങ്ങനെ എന്തെല്ലാം എന്തെല്ലാം ബഹളങ്ങളും, കൂടാതെ പോലീസും ലാത്തിച്ചാർജുമാണ് ഉണ്ടായത്.
ഇതിൻ്റെ പേരിൽ എത്രകോടി രൂപയാണ് പൊടിപൊടിച്ചത്. എന്നിട്ട് വല്ല ഫലമുണ്ടായോ, അതുമില്ല. കോടികൾ ധൂർത്ത് നടത്തിയപ്പോൾ നികുതി ഇടിത്തീ പോലെ പാവപ്പെട്ടവൻ്റെ തലയിലും . അതുപോലെയാകുമോ എതും എന്ന് ഭയപ്പാടോടെ നോക്കി കാണുന്നവരാണ് ഇന്ന് കേരളത്തിലെ ജനങ്ങൾ. ഇതൊക്കെ മാന്യമായ രീതിയിൽ നടപ്പാക്കണമെങ്കിൽ കാര്യശേഷിയുള്ള ഭരണാധിപന്മാർ ഇവിടെ വേണം. അതില്ലാത്തതാണ് ഈ നാടിൻ്റെ കുഴപ്പം. ഉള്ളവരോ എങ്ങനെ ഖജനാവ് കൊള്ളയടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാമെന്ന് ഗവേഷണത്തിലുമായിരിക്കുന്നു. ഇനി ഇത് എങ്ങനെ കേരളത്തിൽ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് വിശദമായി പഠിക്കാൻ മന്ത്രിമാരും പരിവാരങ്ങളും പൊതു ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകും. എന്നിട്ട് ആരോ പണ്ട് ചന്തയ്ക്ക് പോയി തിരിച്ചു വരുന്നത് പോലെ അവസാനം തിരിച്ചു വരികയും ചെയ്യും.
നയാപൈസ മുടക്കാതെ കറങ്ങാനുള്ള ഒരു ഉപാധിയായി മാത്രം ഇവിടുത്തെ നേതാക്കന്മാർ ഇതെടുക്കും. അല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. ലോബികളുടെ അട്ടിമറി ശ്രമവുമുണ്ടാകാം. പഠനം നടത്തുന്ന പണം എല്ലാം ചേർത്തു വച്ചാൽ പ്രായോഗികമായ മെട്രോ നടപ്പിലാക്കാം. കൊച്ചിയിൽ മെട്രോ ആലോചന വന്നപ്പോൾ എന്തേ ഈ ചിന്ത വരാത്തത്. റഷ്യയിൽ ട്രാം ഉണ്ടായിരുന്ന വാർത്ത അന്ന് കേരളത്തിൽ എത്തി കാണില്ലായിരിക്കാം. തിരുവനന്തപുരം പോലൊരു നഗരത്തിൽ ഇപ്പോൾ തന്നെ വാഹനങ്ങൾക്ക് പോകാൻ റോഡ് ഇല്ല. ഇതും കൂടെ ആകുമ്പോൾ ശുഭം. തിരുവനന്തപുരം സിറ്റിയിൽ മെട്രോ വരാതിരിക്കാൻ നല്ലരീതിയിൽ ചില ലോബികൾ കളിക്കുന്നുണ്ട്. അതിന്റെ ഫലം ആണ് ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ പദ്ധതിയെ നിരുത്സാഹപ്പെടുത്തുകയല്ല, നമ്മുടെ നാട് ആകുമ്പോൾ പലതും ചിന്തിക്കണമല്ലോ. മുൻ അനുഭവം തന്നെയാണല്ലോ നമ്മുടെയൊക്കെ ഗുരു. ഇനി ഇതിൻ്റെ കൺസൾട്ടേഷന്റെ പേരിൽ പത്ത് പൈസ കെ.എം.ആർ.എല്ലിന് കൊടുക്കരുത്. ആദ്യം പഠിച്ച് സ്കൈ ബസ് മോണോ റെയിൽ ആയി. മോണോ റെയിൽ പഠിച്ച് ലൈറ്റ് മെട്രോ ആയി. അത് കഴിഞ്ഞ് 25 കോടിക്ക് മെട്രോ ആക്കാൻ തീരുമാനിച്ചു. പഠനം കഴിഞ്ഞ് റിപ്പോർട്ട് എല്ലാം ആയി കഴിഞ്ഞപ്പോൾ വീണ്ടും പഠനം ട്രാം പോലും. മെട്രോ ഇല്ല എങ്കിൽ ഇല്ല എന്നേ ഉള്ളൂ. ഇതിനെല്ലാം പൈസ സർക്കാരിൻ്റെ ഖജനാവിൽ നിന്നല്ലേ കൊടുക്കുന്നത്. അതെല്ലാം ജനങ്ങളുടെ നികുതിപ്പണം ആണെന്ന് ഓർമ്മവേണം. ഇപ്പോൾ തന്നെ നാട് കടക്കെണിയിൽ ആണ്. അതിൻ്റെ കൂടെ ഇതും കൂടി ആകുമ്പോൾ പിന്നെ പറയാനുമില്ല. ദുരിതത്തിൽ ആകുന്നത് ജനങ്ങളും.
ഇനി അഥവാ ഈ പദ്ധതി വന്നാൽ അതിൻറെയും കമ്മീഷൻ തന്നെ പ്രതീക്ഷ. അല്ലെങ്കിൽ നിലവിൽ വരുത്തിവെച്ച എന്തെല്ലാം കടങ്ങൾ തീർക്കാനുണ്ട്. എന്തായാലും എല്ലാം ഒറ്റ ദിവസം ആയിരിക്കും ഉദ്ഘാടനം. കെ റെയിൽ രാവിലെ നാല് മണിക്കും ഇത് രാവിലെ അഞ്ച് മണിക്കും! ഉറക്കത്തിനടയ്ക്ക് വേറെ സ്വപ്‌നങ്ങൾ വല്ലതും വന്നാൽ കുറച്ചു താമസിക്കും. ഉള്ള പൊതുഗതാഗതം ഒന്ന് നേരെ കൊണ്ട് പോകൂ ആദ്യം. ഇതാണ് ഒരു മലയാളി ഇതുസംബന്ധിച്ച വാർത്ത വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇവിടുത്തെ ജനങ്ങൾക്ക് ഈ സർക്കാരിനെയും സർക്കാരിൻ്റെ പ്രവർത്തനങ്ങളെയും എത്രമാത്രം ഇഷ്ടമുണ്ടെന്ന് മനസ്സിലായില്ലേ!

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.