Seized | കാസര്‍കോട്ടെ വനമേഖലയില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ പരിശോധന; 300 ലിറ്റര്‍ കോടയും 20 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു; പ്രതികള്‍ എക്‌സൈസിനെ കണ്ട് രക്ഷപ്പെട്ടു, ഒരാള്‍ക്കെതിരെ കേസെടുത്തു
Mar 7, 2024, 11:54 IST
കാസര്‍കോട്: (KVARTHA) ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേലംപാടി അഡൂര്‍-പാണ്ടിയിലെ വനമേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യാജ മദ്യ നിര്‍മാണത്തിനായി ഉപയോഗിച്ച് വന്ന സാധന സാമഗ്രികള്‍ പിടിച്ചെടുത്തു. 300 ലിറ്റര്‍ കോടയും 20 ലിറ്റര്‍ ചാരായവും ഉദ്യോഗസ്ഥര്‍ പിടികൂടി.
ഉദ്യോഗസ്ഥര്‍ പറയുന്നത്: പാണ്ടി ബെദിരടുക്കം എന്ന സ്ഥലത്ത് ഒരു വീട് കേന്ദ്രീകരിച്ച് ചാരായനിര്‍മാണവും വില്‍പനയും നടത്തുന്നുണ്ടെന്ന കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ജേക്കബ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബദിയടുക്ക റേന്‍ജിലെ പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രന്‍ എം കെയും സംഘവും നടത്തിയ പരിശോധനയില്‍ വീടിന്റെ ചായ്പ്പില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചുവെച്ച ചാരായവും വാഷും കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ ദേലംപാടി ഗ്രാമ പഞ്ചായത് പരിധിയിലെ സി രവീന്ദ്രന്‍ എന്നയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
അതേസമയം, പരിശോധനയ്ക്കിടെ പ്രതിയും സഹായിയും സ്ഥലത്തുനിന്നും ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു. ബദിയടുക്ക റേന്‍ജില്‍ ക്രൈം നമ്പര്‍ 26/2024 ആയി കേസ് രെജിസ്റ്റര്‍ ചെയ്തു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രന്‍ എം കെയെ കൂടാതെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷമ്യ പി, ജനാര്‍ദന എന്‍, മോഹനകുമാര്‍ എല്‍, ജോണ്‍സന്‍ പോള്‍, മനോജ് പി, എക്സൈസ് ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Delampady, Adoor, Pandy, Liquor, Seized, Excise, Accused, Case, Booked, Escaped, Forest Area, Raid, Liquor Seized From Delampady Forest Area.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.