ലോഡ്‌ഷെഡിംഗ് 2014 ഓടെ ഒഴിവാക്കും: ആര്യാടന്‍

 


കൊച്ചി: 2014 ആകുമ്പോഴേക്കും ലോഡ്‌ഷെഡിങ് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും കേന്ദ്ര വിഹിതത്തില്‍ കുറവ് വരുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് താഴ്ന്നതും പ്രതികൂല ഘടകമായി.
ലോഡ്‌ഷെഡിംഗ് 2014 ഓടെ ഒഴിവാക്കും: ആര്യാടന്‍ഇതിന് താല്‍ക്കാലിക പരിഹാരമായാണ് രണ്ട് ദിവസത്തേക്ക് പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തിയത്.  കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള
നടപടികള്‍ക്രമങ്ങള്‍ ആരംഭിച്ചെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

Keywords : Aryadan Muhammed, KSEB, Kerala, Load Shedding, Minister, Electricity, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia