ലോക് ഡൗണ്‍; ചെന്നൈയില്‍നിന്ന് സൈക്കിളില്‍ തിരൂരങ്ങാടിയിലേക്ക് കടക്കാന്‍ ശ്രമം, 22കാരന്‍ പൊലീസ് പിടിയില്‍
Apr 22, 2020, 13:09 IST
കരിങ്കല്ലത്താണി: (www.kvartha.com 22.04.2020) ലോക് ഡൗണിനിടെ ചെന്നൈയില്‍നിന്ന് സൈക്കിളില്‍ തിരൂരങ്ങാടിയിലേക്ക് കടക്കാന്‍ ശ്രമിച്ച 22കാരന്‍ പൊലീസ് പിടിയില്‍. പാലക്കാട്-മലപ്പുറം ജില്ല അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വച്ചാണ് തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശിയായ യുവാവിനെ നാട്ടുകല്‍ പൊലീസ് പിടികൂടിയത്. ഇദ്ദേഹത്തെ ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എസ്‌ഐ അനില്‍ മാത്യു അറിയിച്ചു.
ഒരാഴ്ച മുമ്പാണ് ചെന്നൈയില്‍ നിന്ന് ആറംഗ സംഘം സൈക്കിളുകളില്‍ മലപ്പുറത്തേക്ക് യാത്ര തിരിച്ചത്. ഇതില്‍ അഞ്ചുപേര്‍ നേരത്തേ പൊലീസ് പിടിയിലായതായും കണ്ണുവെട്ടിച്ചാണ് ഇതുവരെ എത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. നാട്ടുകല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ മാത്യു, സുമേഷ്, ദാമു, സജിമോന്‍, ശ്രീലത, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ കരിങ്കല്ലത്താണിയില്‍ വച്ച് പിടികൂടിയത്.
Keywords: News, Kerala, Arrest, Police, Lockdown, Karinkallathani, Chennai, Cycle, Quarantine, Youth, Lockdown; 22-year-old arrested in Karinkallathani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.