ലോക് ഡൗണ്‍; പ്രഭാത നടത്തത്തിന് ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 04.04.2020) ലോക് ഡൗണ്‍ ലംഘിച്ച് പ്രഭാത നടത്തത്തിന്  ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍. കൊച്ചി നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയില്‍ കൊച്ചി പൊലീസ് രാവിലെ ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസെത്തി കൂട്ട അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പിഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

സംസ്ഥാനസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാതനടത്തത്തിനോ, വൈകിട്ട് സായാഹ്നസവാരിക്കോ പോകരുത് എന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ദേശവ്യാപക ലോക് ഡൗണ്‍ കൂടി നിലവില്‍ വന്നതോടെ വ്യവസ്ഥകള്‍ കര്‍ശനമാക്കി. എന്നാല്‍ പൊലീസ് പരിശോധനയില്‍ അല്‍പമൊരു അയവ് വന്നതോടെ വീണ്ടും പനമ്പള്ളി നഗര്‍ ഉള്‍പ്പടെയുള്ള മേഖലയില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് ഇവിടെ നിരീക്ഷണം നടത്തിയത്.

ലോക് ഡൗണ്‍; പ്രഭാത നടത്തത്തിന് ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍

Keywords:  Kochi, News, Kerala, Lockdown, Arrest, Arrested, Police, Women, Observation, Government, Lockdown; 41 arrested for lockdown violation in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia