സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ: മൈബൈൽ കടകൾ, കണ്ണട കടകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാം

 


തിരുവന്തപുരം: (www.kvartha.com 28.05.2021) സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ നൽകാൻ സർകാർ ഉത്തരവ്. മൊബൈൽ ഷോപുകൾക്കും കണ്ണട കടകൾക്കുമാണ് ഇളവ് നൽകിയത്. കോവിഡ് മഹാമാരിയുടെ തരംഗത്തിൽ ലോക് ഡൗണും കടുത്ത നിയന്ത്രണങ്ങളുമായി കട കമ്പോളങ്ങളും വ്യവസായ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടക്കുന്ന അവസ്ഥയായിരുന്നു.

സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ: മൈബൈൽ കടകൾ, കണ്ണട കടകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാം

ഇത്തരം ശക്തമായ നിയന്ത്രണങ്ങൾക്ക് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നതുമായാണ് റിപോർട്

ഇതിന്റെ ഭാഗമായാണ് ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ സർകാർ അനുവദിച്ചത്. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. ശനിയാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുന്നതായിരിക്കും. ഇത് സംബന്ധിചുള്ള ഉത്തരവ് പുറത്തിറങ്ങി. ട്രിപിള്‍ ലോക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, എന്നാൽ മറ്റ് പതിമൂന്ന് ജില്ലകൾക്കും ഇളവുകൾ അനുവദിക്കുകയും കടകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

Keywords:  Kerala, News, Thiruvananthapuram, Malappuram, Shop, Corona, COVID-19, Lockdown, Mask, Mobile Phone, Lockdown exemptions in the state: Mobile and spectacle shops are open two days a week.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia