ലോക്ക് ഡൗൺ: നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ഡിജിപി; ആരേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 14.04.2020) രാജ്യമൊട്ടുക്ക് അടച്ചുപൂട്ടല്‍ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവ ജാഗ്രത പുലർത്തും. നിലവിൽ നടത്തുന്ന പരിശോധന അതേപടി തുടരും. നിയന്ത്രണങ്ങൾ ലംഘിച്ച് ആരെങ്കിലും പുറത്തിറങ്ങിയാൽ കർശന നിയമ നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.


ലോക്ക് ഡൗൺ: നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ഡിജിപി; ആരേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ്

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചിരുന്നു. പാവപ്പെട്ടവരെയും ദിവസ വരുമാനക്കാരെയും മനസില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 19 ദിവസത്തേക്കു കൂടി ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് വിശദമായ മാര്‍ഗരേഖ ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കുന്നത്.

Summary: Lockdown: Strict Vigilant will continue, says DGP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia