ലോക് ഡൗണ്‍ ലംഘനം; ക്ഷേത്ര ദര്‍ശനത്തിനെത്തിയ 18 പേര്‍ അറസ്റ്റില്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്

 


പാലക്കാട്: (www.kvartha.com 17.04.2020) ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയ 18 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ഒറ്റപ്പാലം ചാത്തന്‍ കാണ്ടാര്‍ കാവിലെത്തിയവര്‍ക്ക് എതിരെയാണ് നടപടി. ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയായിരുന്നു പൂരം നടക്കേണ്ടത്. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സ്ത്രീകള്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെത്തി.

ആളുകള്‍ കൂട്ടമായി എത്തിയ വിവരം അറിഞ്ഞ് ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യയുടെയും എ എസ് പി സ്വപ്നില്‍ എം മഹാജന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ ആളുകള്‍ ക്ഷേത്രത്തില്‍ എത്താതിരിക്കാന്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ലോക് ഡൗണ്‍ ലംഘനം; ക്ഷേത്ര ദര്‍ശനത്തിനെത്തിയ 18 പേര്‍ അറസ്റ്റില്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്

Keywords: Palakkad, News, Kerala, Temple, Arrest, Arrested, Case, Police, Lockdown, Violation, Lockdown violation; 18 arrested, case against 26
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia