നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടികൂടി; മനംനൊന്ത യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

 



ഇടുക്കി: (www.kvartha.com 19.04.2020) ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കിയിലെ സൂര്യനെല്ലിയിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടികൂടി; മനംനൊന്ത യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.

Keywords:  News, Kerala, Idukki, Police, Suicide Attempt, Fire, Ban, Bike, Lockdown Violation Suicide Attempt for Police Custody in Idukki
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia