ഇടുക്കി: (www.kvartha.com 16/02/2015) അടിമാലി രാജധാനി ലോഡ്ജില്‍ നടന്ന മൂന്നംഗ കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പോലിസ് പുറത്തു വിട്ടു. കുറ്റിത്താടിയും മെലിഞ്ഞ ശരീരവും വരയുള്ള ബനിയനും ധരിച്ച യുവാവിന്റെ രേഖാചിത്രമാണ് അടിമാലി സി.ഐ. സജി മാര്‍ക്കോസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കൊല നടന്ന ദിവസം പുലര്‍ച്ചെ ടാക്‌സി ഓട്ടോറിക്ഷയില്‍ ആലുവയിലേക്ക് പോയതെന്ന് കരുതുന്ന യുവാക്കളില്‍ ഒരാളുടെ രേഖാചിത്രമാണിത്. ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയതെന്ന് ഡിവൈ.എസ്.പി. പ്രഫുല്ല ചന്ദ്രന്‍ പറഞ്ഞു. മധ്യ കേരള എ.ഡി.ജി.പി. കെ പത്മകുമാര്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കും.
ഇതിനിടെ സംഭവത്തില്‍ പ്രദേശവാസികളുടെ പങ്ക് സംബന്ധിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആലുവ, പെരുമ്പാവൂര്‍, തൃശൂര്‍, കോതമംഗലം, വാഗമണ്‍ മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രണ്ടു ദിവസത്തിനകം പ്രതികളെ സംബന്ധിച്ച ചിത്രം വ്യക്തമാകുമെന്നാണ് പോലിസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അടിമാലിയിലും പരിസരത്തുമുള്ള അന്യസംസ്ഥാന തൊഴിലാളികളെ സി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതോടെ ഭീതിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ അടിമാലി മേഖലയില്‍ നിന്നും കൂട്ടത്തോടെ സ്ഥലം വിടുകയാണ്.
രേഖാചിത്രം സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ 09497990060, 09497987093 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.