BJP | കേരളത്തിൽ അകൗണ്ട് തുറക്കുമെന്ന വാശിയിൽ ബി ജെ പി; പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ സ്ഥാനാർഥി പട്ടികയിൽ
Oct 5, 2023, 10:34 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപിൽ ബാലികേറാമലയായ കേരളത്തിൽ അകൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ നേതൃത്വം. തിരുവനന്തപുരം, തൃശൂർ പാലക്കാട് എന്നീ മണ്ഡലങ്ങളാണ് പാർടിയുടെ എ ക്ലാസ് മണ്ഡലങ്ങൾ. ഇതിൽ ഏതെങ്കിലും ഒന്നിൽ വിജയിച്ച് കേരളത്തിൽ അകൗണ്ട് തുറക്കാനാണ് പാർടിയുടെ നീക്കം. ഇതിനായി അതി ശക്തമായ അണിയറ നീക്കങ്ങളാണ് പാർടി നടത്തുന്നത്. തിരുവനന്തപുരം സീറ്റിനെ ചൊല്ലി പലതരം അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
അഭ്യൂഹങ്ങളിൽ പ്രധാനമന്ത്രി മോദിയും മൂന്ന് കേന്ദ്രമന്ത്രിമാരും നിറഞ്ഞു നിൽക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ അകൗണ്ട് തുറക്കുമെന്ന വാശിയിലാണ് ബിജെപി ദേശീയ നേതൃത്വം. തലസ്ഥാനത്തെ പോർക്കളത്തിൽ പടച്ചട്ട അണിയുമെന്ന് കേൾക്കുന്നത് ചില്ലറക്കാരല്ല. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സഹമന്ത്രി വി മുരളീധരൻ, മലയാളിയും കേന്ദ്ര ഐ ടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. എന്നാൽ അതുക്ക് മേലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും കേൾക്കുന്നുണ്ട്.
മോദി തിരുവനന്തപുരത്തേക്ക് വന്നാലും ഭയമില്ലെന്ന് സിറ്റിംഗ് എംപിയും കോൺഗ്രസ് വർകിംഗ് കമിറ്റി അംഗവുമായ ശശി തരൂർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തും സംഭവിക്കാമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഈ കാര്യത്തിലുള്ള പ്രതികരണം. ഇവരെ കൂടാതെ തിരുവനന്തപുരത്ത് നേരത്തെ മത്സരിച്ച നടൻ കൃഷ്ണകുമാറും പരിഗണനയിലാണ്. മണ്ഡലത്തിൽ കൃഷ്ണകുമാറിനുള്ള പൊതു സ്വീകാര്യതയും ജനകീയ വിഷയങ്ങളിൽ ഇടപഴുകാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ പേര് സജീവമായി ഉയർന്നു വരാൻ കാരണമായി പറയുന്നത്.
മറ്റൊരു സാധ്യതാ മണ്ഡലമായ തൃശൂരിൽ സുരേഷ് ഗോപിയും പാലക്കാട് വി കൃഷ്ണകുമാറും പരിഗണനയിലുണ്ട്. ആറ്റിങ്ങലിൽ കുമ്മനം തന്നെ സീറ്റുറപ്പിച്ചുവെങ്കിലും പത്തനംതിട്ടയിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എറണാകുളത്ത് എ കെ ആന്റണിയുടെ ദേശീയ ജെനറൽ സെക്രടറിയായ അനിൽ ആന്റണിയും മലപ്പുറത്ത് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയും പരിഗണനയിലാണ്. കണ്ണൂരിൽ ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും കാസർകോട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കളത്തിൽ ഇറങ്ങിയേക്കും.
എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് ഇക്കുറി മൂന്ന് സീറ്റാണ് ആവശ്യപ്പെടുന്നത്. ഇതിൽ ഒന്ന് തൃശൂരാണെങ്കിലും സുരേഷ് ഗോപി മത്സരിക്കുന്ന വിഐപി മണ്ഡലമായതിനാൽ ദേശീയ നേതൃത്വം അനുവദിക്കാൻ സാധ്യതയില്ല. കഴിഞ്ഞ തവണ മത്സരിച്ച വയനാട്ടിൽ ഇക്കുറിയും മത്സരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം ഡെൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ ആവശ്യപ്പെട്ടത്. തുഷാർ വെള്ളാപ്പള്ളിക്ക് വ്യക്തിഗതമായി റബർ ബോർഡ് ചെയർമാൻ സ്ഥാനമുൾപെടെ നൽകി പ്രീതിപ്പെടുത്താനാണ് പാർടി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രം.
Keywords: News, Kerala, Kannur, Lok Sabha, Election, CPM, BJP, Politics, Lok Sabha: BJP looks set to open account in Kerala.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.