സാറാ ജോസഫും പരിഗണനയില്‍; ആം ആദ്മി കേരളത്തില്‍ 5 സീറ്റില്‍ മത്സരിക്കും
Feb 9, 2014, 11:20 IST
തിരുവനന്തപുരം: കേരളത്തിലും ആം ആദ്മി പാര്‍ട്ടി തരംഗം തീര്‍ക്കാനൊരുങ്ങുന്നു. ഇതിനായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കാനാണ് കേരളഘടകത്തിന്റെ തീരുമാനം.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സീറ്റുകളിലാണ് മത്സരിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ ഈ മണ്ഡലങ്ങളിലെത്തിച്ച് പ്രചാരണം ശക്തമാക്കും.
എ.എ.പി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സമാന ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാനാണ് നീക്കം. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കും. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി എ.എ.പിയുമായി സഖ്യസന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇതുവേണ്ടെന്ന നിലപാടാണ് പാര്‍ട്ടിക്ക്.
തൃശൂര്‍ സീറ്റില്‍ സാറാ ജോസഫ് മത്സരിക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരുള്ളതിനാല്‍ കണ്ണൂര്‍, മലപ്പുറം സീറ്റുകളിലും മത്സരിക്കണമെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമാണ്. പ്രവര്‍ത്തകരുടെ എണ്ണം, മികച്ച സ്ഥാനാര്‍ത്ഥിയെ ലഭിക്കാനുള്ള സാധ്യത, ആക്ടീവ് കോര്‍ ടീമിലെ പ്രവര്‍ത്തകരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കുക. മത്സരിക്കാന്‍ താല്പര്യമുള്ളവര് ദേശീയ കമ്മിറ്റിക്ക് 100 പേരുടെ പിന്തുണ അറിയിച്ചുള്ള അപേക്ഷ നല്‍കണമെന്നാണ് പരസ്യപ്രഖ്യാപനം.
Keywords : Thiruvananthapuram, Election, Lok Sabha, Kerala, AAP, Sara Joseph, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സീറ്റുകളിലാണ് മത്സരിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ ഈ മണ്ഡലങ്ങളിലെത്തിച്ച് പ്രചാരണം ശക്തമാക്കും.
എ.എ.പി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സമാന ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യാനാണ് നീക്കം. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കും. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി എ.എ.പിയുമായി സഖ്യസന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇതുവേണ്ടെന്ന നിലപാടാണ് പാര്‍ട്ടിക്ക്.
തൃശൂര്‍ സീറ്റില്‍ സാറാ ജോസഫ് മത്സരിക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരുള്ളതിനാല്‍ കണ്ണൂര്‍, മലപ്പുറം സീറ്റുകളിലും മത്സരിക്കണമെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമാണ്. പ്രവര്‍ത്തകരുടെ എണ്ണം, മികച്ച സ്ഥാനാര്‍ത്ഥിയെ ലഭിക്കാനുള്ള സാധ്യത, ആക്ടീവ് കോര്‍ ടീമിലെ പ്രവര്‍ത്തകരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കുക. മത്സരിക്കാന്‍ താല്പര്യമുള്ളവര് ദേശീയ കമ്മിറ്റിക്ക് 100 പേരുടെ പിന്തുണ അറിയിച്ചുള്ള അപേക്ഷ നല്‍കണമെന്നാണ് പരസ്യപ്രഖ്യാപനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.