CPM candidates | ഒരു മന്ത്രി, 4 എംഎൽഎമാർ, 3 പാർടി ജില്ലാ സെക്രടറിമാർ; ലോക്സഭ തിരഞ്ഞെടുപ്പിന് കരുത്തരെ രംഗത്തിറക്കി സിപിഎം; പൊന്നാനിയിൽ അപ്രതീക്ഷിതമായി മുൻ ലീഗ് നേതാവ്
Feb 21, 2024, 19:36 IST
തിരുവനന്തപുരം: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളുടെ അന്തിമ പട്ടികയിൽ ഇടം നേടിയത് ഒരു മന്ത്രിയും നാല് എംഎൽഎമാരും മൂന്ന് പാർടി ജില്ലാ സെക്രടറിമാരുമടക്കം കരുത്തരായ നേതാക്കൾ. പൊന്നാനിയിൽ അപ്രതീക്ഷിതമായി മുൻ ലീഗ് നേതാവ് മത്സരിക്കാനെത്തുന്നതും ശ്രദ്ധേയമായി. പരമാവധി മണ്ഡലങ്ങളിൽ വിജയിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് സിപിഎം പ്രമുഖരെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്.
ആലത്തൂരിൽ ദേവസ്വം മന്ത്രിയും സിപിഎം കേന്ദ്ര കമിറ്റി അംഗവുമായ കെ രാധാകൃഷ്ണൻ മത്സരിക്കും. മുൻ മന്ത്രിയും സിപിഎമിന്റെ ജനകീയ മുഖവും എംഎൽഎയുമായ കെ കെ ശൈലജയാണ് വടകര പിടിക്കാൻ രംഗത്തിറക്കുന്നത്. കേന്ദ്ര കമിറ്റി അംഗങ്ങളും മുൻ മന്ത്രിമാരുമായി ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫും ചാലക്കുടിയിൽ മുന്‍ മന്ത്രി സി രവീന്ദ്രനാഥും എറണാകുളത്ത് കെജെ ഷൈനും മത്സരിക്കും.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് പാലക്കാട്ടെ സ്ഥാനാർഥി. കൊല്ലത്ത് സിറ്റിംഗ് എംഎല്‍എ എം മുകേഷ് മത്സരിക്കാനെത്തുമ്പോൾ പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെഎസ് ഹംസയെയാണ് സ്ഥാനാർഥിയാക്കിയിക്കുന്നത്. പൊതുസ്വതന്ത്രനായിട്ടായിരിക്കും ഇദ്ദേഹം മത്സരിക്കുക.
കണ്ണൂരില്‍ എംവി ജയരാജനും കാസര്‍കോട് എംവി ബാലകൃഷ്ൻ മാസ്റ്ററും ആറ്റിങ്ങലിൽ വി ജോയിയുമാണ് സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ സിപിഎം ജില്ലാ സെക്രടറിമാർ. വി ജോയി നിലവിൽ എംഎല്‍എ കൂടിയാണ്.
ആലപ്പുഴയിൽ സിറ്റിംഗ് എംപി എഎം ആരിഫ് തന്നെ മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോര്‍ജ് രംഗത്തിറങ്ങും. ജില്ലാ കമിറ്റികളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ച് സംസ്ഥാന കമിറ്റിയാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച രാവിലെ സംസ്ഥാന സെക്രടേറിയറ്റും ചേർന്നിരുന്നു. പിബി അനുമതിയോടെ 27ന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Keywords: News, News-Malayalam-News, Kerala, Politics, CPM Candidates, LDF, Politics, Lok Sabha Election, Lok Sabha election: CPM finalises list of candidates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.