Alathur | ആലത്തൂർ അങ്കത്തിൽ ആര് ജയിക്കും? പാട്ടുപാടി സീറ്റ് നിലനിർത്താൻ രമ്യ, പിടിച്ചെടുക്കാൻ രാധാകൃഷ്ണൻ
Mar 25, 2024, 11:47 IST
/ നവോദിത്ത് ബാബു
ഒറ്റപ്പാലം: (KVARTHA) ഒരു കാലത്ത് സിപിഎമ്മിൻ്റെ ചുവപ്പുകോട്ടയായ ആലത്തൂരിൽ പാട്ടുപാടിയാണ് യുഡിഎഫിൻ്റെ നവാഗത സ്ഥാനാർത്ഥി രമ്യാ ഹരിദാസ് റെക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചത്. ആലത്തൂർ മണ്ഡലത്തിലെ ഓരോ കുടുംബങ്ങളിലെയും അംഗമായി നിന്നുകൊണ്ടു എംപിയെന്ന നിലയിൽ തനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നാണ് രമ്യയുടെയും കോൺഗ്രസിൻ്റെയും അവകാശവാദം. എന്നാൽ കഴിഞ്ഞ തവണ യുണ്ടായ യുഡിഎഫ്. തരംഗത്തിൻ്റെ തീവ്രത ഇക്കുറി പെങ്ങളൂട്ടിയെന്നു അറിയപ്പെടുന്ന രമ്യാ ഹരിദാസിന് അനുകൂലമായിയില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന കാടിളക്കിയുള്ള പ്രചാരണം ഇക്കുറി എൽഡിഎഫിന് പിടിവള്ളിയായി മാറിയിട്ടുണ്ട്. ഇതുകൂടാതെ മന്ത്രി കെ രാധാകൃഷ്ണനെന്ന മണ്ഡലത്തിലെ ജനപ്രിയ നേതാവിനെ സ്ഥാനാർത്ഥിയാക്കിയതും മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ്. 2009ല്‍ 20,960 വോട്ടിനും 2014ല്‍ 37,312 വോട്ടുകള്‍ക്കും സിപിഎമ്മിലെ പി കെ ബിജു വിജയിച്ച ലോക്സഭ മണ്ഡലമാണ് ആലത്തൂർ.
എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിനെ ആലത്തൂർ കയ്യൊഴിഞ്ഞു. നവാഗത സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്തു കന്നി അങ്കത്തിൽ തന്നെജയിച്ച രമ്യ ഹരിദാസ് 1,58,968 വോട്ടുകളുമായി മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് സ്വന്തം പേരിലാക്കിയത്. 10,19,376 സമ്മതിദായകർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് 5,33,815 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിംഗ് എംപിയായ പി കെ ബിജു 3,74,847 വോട്ടുകളിലൊതുങ്ങി. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസിന്‍റെ ടി വി ബാബു 89,837 വോട്ടും നേടി.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരായ വിധിയെഴുത്ത് കൂടിയായിരുന്നു ആലത്തൂർ ഫലം. 2014ല്‍ 44.34 ശതമാനം വോട്ട് ഷെയർ നേടിയിരുന്ന പി കെ ബിജു കഴിഞ്ഞ തവണ 36.8ലേക്ക് ചുരുങ്ങിയത് ഇക്കാര്യം അടിവരയിടുന്നു. 'സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല' എന്നുമായിരുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എ വിജയരാഘവന്‍റെ വാക്കുകള്‍. അന്ന് ഈ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയും യു.ഡി.എഫ് അതു വോട്ടാക്കി മാറ്റുകയുമായിരുന്നു.
തങ്ങളെ കൈവിട്ട ആലത്തൂർ തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സിപിഎം 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തെ അഭിമുഖീകരിക്കുന്നത്. ഇതിനായി മന്ത്രിസഭയിലെ സൗമ്യ മുഖവും പാർട്ടി പ്രവർത്തകർക്കും അണികള്‍ക്കുമിടയില്‍ നിർണായക സ്വാധീനവുമുള്ള കെ രാധാകൃഷ്ണനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ്. പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടി എൻ സരസുവുമാണ് ബിജെപി സ്ഥാനാർഥി. വിരമിച്ച വേളയിൽ സരസുവിനെതിരെ ക്യാമ്പസിൽ പ്രതീകാത്മകമായി കുഴിമാടം ഒരുക്കിയത് വൻ വിവാദമായിരുന്നു.
അന്ന് എസ്എഫ്ഐക്ക് എതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. സരസു ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ പുക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നത്. തനിക്ക് നേരിട്ട ദുരനുഭവങ്ങൾ സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ ഭീകരതയും ചേർത്തു വെച്ചു കൊണ്ടു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയാണ് സരസു.
Keywords: News, Kerala, Alathur, Politics, Election, Congress, BJP, Annie Raja, Rahul Gandhi, K Surendran, Lok-Sabha-Election-2024, CPM, Lok Sabha Election: K Radhakrishnan vs Ramya Haridas in Alathur, Shamil. < !- START disable copy paste -->
ഒറ്റപ്പാലം: (KVARTHA) ഒരു കാലത്ത് സിപിഎമ്മിൻ്റെ ചുവപ്പുകോട്ടയായ ആലത്തൂരിൽ പാട്ടുപാടിയാണ് യുഡിഎഫിൻ്റെ നവാഗത സ്ഥാനാർത്ഥി രമ്യാ ഹരിദാസ് റെക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചത്. ആലത്തൂർ മണ്ഡലത്തിലെ ഓരോ കുടുംബങ്ങളിലെയും അംഗമായി നിന്നുകൊണ്ടു എംപിയെന്ന നിലയിൽ തനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നാണ് രമ്യയുടെയും കോൺഗ്രസിൻ്റെയും അവകാശവാദം. എന്നാൽ കഴിഞ്ഞ തവണ യുണ്ടായ യുഡിഎഫ്. തരംഗത്തിൻ്റെ തീവ്രത ഇക്കുറി പെങ്ങളൂട്ടിയെന്നു അറിയപ്പെടുന്ന രമ്യാ ഹരിദാസിന് അനുകൂലമായിയില്ല.
എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിനെ ആലത്തൂർ കയ്യൊഴിഞ്ഞു. നവാഗത സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്തു കന്നി അങ്കത്തിൽ തന്നെജയിച്ച രമ്യ ഹരിദാസ് 1,58,968 വോട്ടുകളുമായി മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് സ്വന്തം പേരിലാക്കിയത്. 10,19,376 സമ്മതിദായകർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് 5,33,815 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിംഗ് എംപിയായ പി കെ ബിജു 3,74,847 വോട്ടുകളിലൊതുങ്ങി. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസിന്‍റെ ടി വി ബാബു 89,837 വോട്ടും നേടി.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരായ വിധിയെഴുത്ത് കൂടിയായിരുന്നു ആലത്തൂർ ഫലം. 2014ല്‍ 44.34 ശതമാനം വോട്ട് ഷെയർ നേടിയിരുന്ന പി കെ ബിജു കഴിഞ്ഞ തവണ 36.8ലേക്ക് ചുരുങ്ങിയത് ഇക്കാര്യം അടിവരയിടുന്നു. 'സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല' എന്നുമായിരുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എ വിജയരാഘവന്‍റെ വാക്കുകള്‍. അന്ന് ഈ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയും യു.ഡി.എഫ് അതു വോട്ടാക്കി മാറ്റുകയുമായിരുന്നു.
തങ്ങളെ കൈവിട്ട ആലത്തൂർ തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സിപിഎം 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തെ അഭിമുഖീകരിക്കുന്നത്. ഇതിനായി മന്ത്രിസഭയിലെ സൗമ്യ മുഖവും പാർട്ടി പ്രവർത്തകർക്കും അണികള്‍ക്കുമിടയില്‍ നിർണായക സ്വാധീനവുമുള്ള കെ രാധാകൃഷ്ണനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ്. പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടി എൻ സരസുവുമാണ് ബിജെപി സ്ഥാനാർഥി. വിരമിച്ച വേളയിൽ സരസുവിനെതിരെ ക്യാമ്പസിൽ പ്രതീകാത്മകമായി കുഴിമാടം ഒരുക്കിയത് വൻ വിവാദമായിരുന്നു.
അന്ന് എസ്എഫ്ഐക്ക് എതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. സരസു ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ പുക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നത്. തനിക്ക് നേരിട്ട ദുരനുഭവങ്ങൾ സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ ഭീകരതയും ചേർത്തു വെച്ചു കൊണ്ടു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയാണ് സരസു.
Keywords: News, Kerala, Alathur, Politics, Election, Congress, BJP, Annie Raja, Rahul Gandhi, K Surendran, Lok-Sabha-Election-2024, CPM, Lok Sabha Election: K Radhakrishnan vs Ramya Haridas in Alathur, Shamil. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.