തിരുവനന്തപുരം: (www.kvartha.com 08.04.2014) ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോടു കൂടിയാണ് പ്രചാരണ പരിപാടി അവസാനിക്കുന്നത് .
വോട്ടെടുപ്പു വ്യാഴാഴ്ച നടക്കും. രാവിലെ ഏഴുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറുമണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുന്നത് . തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് ചട്ടപ്രകാരമാണ് ഈ തീരുമാനം. സംസ്ഥാനത്ത് ഇരുമുന്നണികളും ബിജെപിയും ചൊവ്വാഴ്ച അവസാനഘട്ട പരസ്യ പ്രചാരണം അവസാനിപ്പിക്കും.
സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ഡെല്‍ഹിയില്‍ നിന്നും നേതാക്കളെല്ലാം എത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി മന്മോഹന് സിംഗ്, പ്രതിരോധമന്ത്രി എ.കെ ആന്റണി, സി പി എം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി എന്നിവരെല്ലാം വോട്ടു തേടിയുള്ള പ്രചാരണത്തിന് കേരളത്തിലെത്തിയിരുന്നു.
ചൊവ്വാഴ്ച ആറുമണിക്കുശേഷം യോഗങ്ങള്‍ അനുവദനീയമല്ല. ലൗഡ്
സ്പീക്കറിലൂടെയുള്ള വോട്ട് അഭ്യര്‍ത്ഥനയും നിരോധിച്ചിട്ടുണ്ട്. സംഗീത പരിപാടികള്‍, നാടകങ്ങള്‍, സിനിമ, ടിവി എന്നിവ വഴിയുള്ള തെരഞ്ഞെടുപ്പു പ്രചാരണവും വിലക്കിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ചട്ടം ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

Keywords: Thiruvananthapuram, Election-2014, Lok Sabha, Sonia Gandhi, Rahul Gandhi, Manmohan Singh, A.K Antony, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.