ബാര്‍ കോഴ ആരോപണം; മാണിക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

 


തിരുവനന്തപുരം: (www.kvartha.com 05.11.2014) ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെയുള്ള ഹര്‍ജി ലോകായുക്ത തള്ളി. മാണിക്കെതിരെ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജഡ്ജി ഹര്‍ജി തള്ളിയത്.

 വിജിലന്‍സ് അന്വേഷണത്തിന് വേണ്ടി വന്നാല്‍ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്നും ജഡ്ജി വ്യക്തമാക്കി. ബാര്‍ കോഴ വിവാദത്തില്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

അതേസമയം മാണിക്കെതിരെയുള്ള കോഴ വിവാദം സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. നേരത്തെ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട വി എസ് ഇപ്പോള്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരിക്കയാണ്. അതുകൊണ്ടുതന്നെ വി എസ് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ സാഹചര്യത്തില്‍ മാണിയെ എല്‍ ഡി എഫിലെടുക്കാന്‍ തയ്യാറാണോ എന്നു സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട്  ചോദിച്ചു. യു ഡി എഫ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ആരെയും യു ഡി എഫില്‍ നിന്നും അടര്‍ത്തിയെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പല മേഖലകളിലും  കേരളം ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ ഈ മുന്നേറ്റം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുള്ള യു ഡി എഫ് മന്ത്രിസഭ അധികകാലം ഉണ്ടാവില്ലെന്നാണ് ഇടതുപക്ഷത്തിന്റെ പ്രവചനം. എന്നാല്‍ ഭൂരിപക്ഷം കുറവാണെന്ന ഭീഷണി  സര്‍ക്കാരിന് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാര്‍ കോഴ ആരോപണം; മാണിക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വി.എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് കുമ്പളയില്‍ ആവേശോജ്ജ്വല തുടക്കം
Keywords:  Thiruvananthapuram, K.M.Mani, Allegation, Chief Minister, Oommen Chandy, V.S Achuthanandan, CBI, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia