പോലീസ് ആസ്ഥാനത്ത് വിട പറയലിന്റെയും തിരിച്ചുവരവിന്റെയും ദിനം, വീണ്ടും
Jun 30, 2017, 23:24 IST
തിരുവനന്തപുരം: (www.kvartha.com 30.06.2017) പുതിയ സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് വൈകിട്ട് 04.30 ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ചുമതലയൊഴിയുന്ന സംസ്ഥാന പോലീസ് മേധാവി ഡോ. ടി പി സെന്‍കുമാറില്‍ നിന്നും അദ്ദേഹം ചുമതല ഏറ്റുവാങ്ങി. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് സേനയെ കൂടുതല്‍ മികവുറ്റതാക്കുന്നതിന് നേരത്തെ തുടങ്ങിവച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചുലതലയേറ്റു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അഴിമതി കണ്ടാല്‍ ശക്തമായ നടപടികളുണ്ടാകും. നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഓണ്‍ലൈനായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ക്രിമിനല്‍ നടപടിക്രമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിനു നല്‍കും. നടിയെ അക്രമിച്ച കേസില്‍ ശക്തമായ ടീമാണ് അന്വേഷണം നടത്തുന്നതെന്നും നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.
ഡി ജി പിമാരായ എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എ ഡി ജി പിമാരായ ആര്‍ ശ്രീലേഖ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ്‌കുമാര്‍, ഡോ. ബി സന്ധ്യ, അനില്‍കാന്ത്, നിതിന്‍ അഗര്‍വാള്‍, എസ് ആനന്ദകൃഷ്ണന്‍, ഷെയ്ക് ദര്‍വേഷ് സാഹിബ്, ടി കെ വിനോദ് കുമാര്‍, ഐജിമാരായ മനോജ് എബ്രഹാം, എം ആര്‍ അജിത്കുമാര്‍, ബല്‍റാം കുമാര്‍ ഉപാധ്യായ, ജി ലക്ഷമണ്‍ മഹിപാല്‍ യാദവ്, ദിനേന്ദ്ര്യ കശ്യപ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
വിടവാങ്ങല്‍ പരേഡ് നല്‍കി
രാവിലെ, സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ഡോ. ടി പി സെന്‍കുമാറിന് സംസ്ഥാന പോലീസ് ഔപചാരികമായ വിടവാങ്ങല്‍ പരേഡ് നല്‍കി. പേരൂര്‍ക്കട സ്‌പെഷ്യല്‍ ആംഡ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ. ടി പി സെന്‍കുമാര്‍ സല്യൂട്ട് സ്വീകരിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്തു.
അശ്വാരൂഢ സേനയടക്കം പോലീസിന്റെ 11 പ്ലറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. പോലീസിന്റെ സായുധ ബറ്റാലിയനുകള്‍ക്ക് പുറമേ മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, വനിതാ ബറ്റാലിയന്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. പരേഡ് പരിശോധിച്ച സംസ്ഥാന പോലീസ് മേധാവി സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ഡി ജി പിമാരായ ഋഷിരാജ് സിങ്, എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എ ഡി ജി പിമാരായ ആര്‍ ശ്രീലേഖ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ്‌കുമാര്‍, ഡോ. ബി സന്ധ്യ, അനില്‍കാന്ത്, നിതിന്‍ അഗര്‍വാള്‍, ടി കെ വിനോദ് കുമാര്‍, ഐജിമാരായ മനോജ് എബ്രഹാം, എം ആര്‍ അജിത്കുമാര്‍, ബല്‍റാം കുമാര്‍ ഉപാധ്യായ, മഹിപാല്‍ യാദവ്, ദിനേന്ദ്ര്യ കശ്യപ്, പി വിജയന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോ. ടി പി സെന്‍കുമാറിന്റെ പത്‌നി ബിന്ദു, മകള്‍ ലക്ഷമി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Police, Government, DGP, TP Senkumar, Loknath Behra, Loknath Behra took charge as new police chief.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.