Strong Room | വോടെണ്ണല്‍ നടപടികള്‍ തുടങ്ങി: സ്‌ട്രോങ് റൂമുകള്‍ തുറന്നു
39 ദിവസംനീണ്ട കാത്തിരിപ്പിന് വിരാമം.
പോസ്റ്റല്‍ വോടുകള്‍ എണ്ണിത്തുടങ്ങി.
20 കേന്ദ്രങ്ങളിലാണ് വോടെണ്ണിത്തുടങ്ങിയത്.
ഭൂരിഭാഗം സര്‍വേകളും യുഡിഎഫിനാണ് മുന്‍തൂക്കം.
കാസര്‍കോട്: (KVARTHA) ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി വോടെണ്ണല്‍ നടപടികളുടെ ആദ്യ പടിയായ സ്‌ട്രോങ് റൂമുകള്‍ തുറന്നു. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. എട്ട് മണിയോടെയാണ് വോടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോടിങ് മെഷീനുകള്‍ മാറ്റിയത്. പോസ്റ്റല്‍ വോടുകള്‍ എണ്ണിത്തുടങ്ങി. ഇതിന് പിന്നാലെ വോടിങ് മെഷീനുകളും എണ്ണിത്തുടങ്ങും.
ലോക്‌സഭയിലേക്ക് കേരളത്തില്‍നിന്ന് ആരെന്നറിയാന്‍ 39 ദിവസംനീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലാണ് വോടെണ്ണിത്തുടങ്ങിയത്. ഭൂരിഭാഗം സര്‍വേകളും യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കേരളത്തില്‍ ബിജെപി. അകൗണ്ട് തുറക്കുമെന്നും എല്‍ഡിഎഫിന് നാലു സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.