ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ; അര്‍ബുദം ബാധിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട വയോധിക പുതുജീവിതത്തിലേക്ക്
Dec 6, 2019, 10:48 IST
കൊല്ലം: (www.kvartha.com 06.12.2019) ഏഴ് മണിക്കുര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കുടലില്‍ അര്‍ബുദം ബാധിച്ച വയോധികയ്ക്ക് പുതുജീവിതം നല്കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്.
വന്‍ കുടലില്‍ അര്‍ബുദം ബാധിച്ച് ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട കൊട്ടാരക്കര മേലില സ്വദേശിനിയായ എണ്‍പത്താറുകാരിയായ വയോധികയ്ക്കാണ് പുതു ജീവിതം ലഭിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി മലശോധ പൂര്‍ണ്ണമായും തടസ്സപ്പെടുകയും അമിത രക്തശ്രാവം ഉണ്ടാകുകയും ചെയ്യുന്ന രോഗം മൂലം വലിയ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു വയോധിക .
പല സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും പ്രായാധിക്യവുമായതിനാല് വന്‍ കുടലില്‍ അര്‍ബുദം വളര്‍ന്നു വ്യാപിക്കുകയാണെന്ന് ഡോകടര്‍മാര്‍ കണ്ടെത്തിയെങ്കിലും ചികിത്സയ്ക്ക് പ്രതിസന്ധിയാവുകയായിരുന്നു.
ഇതിനിടെ വയോധികയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ ജി വിനുവിനെ കണ്ട് പരിശോധന നടത്തിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയാല്‍ രോഗിക്ക് ആശ്വാസം ലഭിക്കുമെന്ന് ഉറപ്പ് നല്കി. അതോടെ ബന്ധുക്കള്‍ ശസ്ത്രക്രിയക്ക് സമ്മതിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവു വരുന്ന ശസ്ത്രക്രിയയാണ് വളരെ ചുരുങ്ങിയ ചെലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്നതെന്നും കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊട്ടാരക്കരയിലാണ് ആദ്യമായി ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍ കുമാര്‍ പറഞ്ഞു.
അര്‍ബുദം ബാധിച്ച വന്‍ കുടലിന്റെ വലിയ ഭാഗവും ഗര്‍ഭാശയവും ഗര്‍ഭ നാളിയും അണ്ഡാശയങ്ങളും മുഴുവനായും നീക്കം ചെയ്തു.
കണ്‍സള്‍ട്ടന്റ് സര്ജന് ഡോ ജി വിനു, സര്ജന് ഡോ സുബി, ഗൈനക്കോളജിസ്റ്റ് ഡോ റീന, നഴ്സുമാരായ ലിസിയാമ്മ, റീജ, ജെസ്സി, പ്രീത എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
വന്‍ കുടലില്‍ അര്‍ബുദം ബാധിച്ച് ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട കൊട്ടാരക്കര മേലില സ്വദേശിനിയായ എണ്‍പത്താറുകാരിയായ വയോധികയ്ക്കാണ് പുതു ജീവിതം ലഭിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി മലശോധ പൂര്‍ണ്ണമായും തടസ്സപ്പെടുകയും അമിത രക്തശ്രാവം ഉണ്ടാകുകയും ചെയ്യുന്ന രോഗം മൂലം വലിയ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു വയോധിക .
പല സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും പ്രായാധിക്യവുമായതിനാല് വന്‍ കുടലില്‍ അര്‍ബുദം വളര്‍ന്നു വ്യാപിക്കുകയാണെന്ന് ഡോകടര്‍മാര്‍ കണ്ടെത്തിയെങ്കിലും ചികിത്സയ്ക്ക് പ്രതിസന്ധിയാവുകയായിരുന്നു.
ഇതിനിടെ വയോധികയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ ജി വിനുവിനെ കണ്ട് പരിശോധന നടത്തിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയാല്‍ രോഗിക്ക് ആശ്വാസം ലഭിക്കുമെന്ന് ഉറപ്പ് നല്കി. അതോടെ ബന്ധുക്കള്‍ ശസ്ത്രക്രിയക്ക് സമ്മതിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവു വരുന്ന ശസ്ത്രക്രിയയാണ് വളരെ ചുരുങ്ങിയ ചെലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്നതെന്നും കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊട്ടാരക്കരയിലാണ് ആദ്യമായി ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍ കുമാര്‍ പറഞ്ഞു.
അര്‍ബുദം ബാധിച്ച വന്‍ കുടലിന്റെ വലിയ ഭാഗവും ഗര്‍ഭാശയവും ഗര്‍ഭ നാളിയും അണ്ഡാശയങ്ങളും മുഴുവനായും നീക്കം ചെയ്തു.
കണ്‍സള്‍ട്ടന്റ് സര്ജന് ഡോ ജി വിനു, സര്ജന് ഡോ സുബി, ഗൈനക്കോളജിസ്റ്റ് ഡോ റീന, നഴ്സുമാരായ ലിസിയാമ്മ, റീജ, ജെസ്സി, പ്രീത എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Keywords: News, Kerala, Kollam, hospital, Govt-Doctors, Surgery, Patient, Cancer, Long Hours Complicated Surgery for Old Age Cancer Patient
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.