ലോറി പാറമടക്കുളത്തിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Mar 12, 2022, 17:48 IST
കോട്ടയം: (www.kvartha.com 12.03.2022) മറിയപ്പള്ളിയില്‍ ലോറി പാറമടക്കുളത്തിലേക്ക് വീണ് കാണാതായ ഡ്രൈവറിന്റെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തില്‍നിന്ന് പുറത്തെടുത്തപ്പോഴാണ് ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അജികുമാറിന്റെ (48) മൃതദേഹം ലഭിച്ചത്. പാറമടക്കുളത്തില്‍ മുങ്ങിയ ലോറി ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മുട്ടം പാറമടക്കുളത്തിലാണ് ലോറി വീണത്. പ്രദേശത്തെ കൊഴുവത്തറ ഏജന്‍സി എന്ന വളം ഡിപോയില്‍നിന്ന് യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്ക് പോവുകയായിരുന്ന ലോറി.

വളവ് തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലര്‍ചെ 12.30 മണിയോടെ അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തിയെങ്കിലും ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kottayam, News, Kerala, Found Dead, Body Found, Missing, Accident, Death, Lorry accident in Kottayam; Driver's dead body found
Keywords: Kottayam, News, Kerala, Found Dead, Body Found, Missing, Accident, Death, Lorry accident in Kottayam; Driver's dead body found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.