മനുഷ്യവിസര്‍ജ്യം തള്ളുന്നതിനിടെ ലോറി ഡ്രൈവര്‍ അ­റസ്റ്റില്‍

 


മനുഷ്യവിസര്‍ജ്യം തള്ളുന്നതിനിടെ ലോറി ഡ്രൈവര്‍ അ­റസ്റ്റില്‍
പൂച്ചാക്കല്‍: മനുഷ്യവിസര്‍ജ്യം തള്ളുന്നതിനിടെ ലോ­റി ഡ്രൈവര്‍ അറസ്റ്റില്‍. ടാങ്കര്‍ ലോറിയില്‍ എത്തിച്ച മനുഷ്യവിസര്‍ജ്യം റോഡരുകില്‍ ഒഴുക്കുന്നതിനിടെ ലോറി ഡ്രൈവര്‍ തൃച്ചാറ്റുകുളം കട്ടത്തറയില്‍ സഹജനെ(25) പൂച്ചാക്കല്‍ പോലീസ് അറസ്റ്റു ചെയ്­തു.

തൃച്ചാറ്റുകുളം ഭാഗത്ത് മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ വണ്ടിയുമായി കടന്നുകളഞ്ഞ സഹജന്‍ സമീപമുള്ള മറ്റൊരു സ്ഥലത്ത് വീണ്ടും മാലിന്യം ഒഴുക്കിയപ്പോള്‍ പിന്നാലെയെത്തിയ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Keywords: Police, Arrest, Lorry, Puchakkal, Driver, Sahajan, Kattathara, Kerala vartha, Malayalam Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia