Medical Malpractice | പ്രസവശേഷം കുട്ടിയുടെ വലതുകയ്യിലെ ചലനശേഷി നഷ്ടപ്പെട്ടു, ചികിത്സയിലെ പിഴവെന്ന് ആരോപണം; ഡോക്ടര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍
Aug 5, 2023, 21:18 IST
കോഴിക്കോട്: (www.kvartha.com) പ്രസവ ചികിത്സയിലെ വീഴ്ച മൂലം കുട്ടിയുടെ വലതുകയ്യിലെ ചലനശേഷി നഷ്ടപ്പെട്ടെന്ന ആരോപണവുമായി മാതാപിതാക്കള്‍. ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താമരശേരി സ്വദേശികളായ ലിന്റു - രമേശ് രാജു ദമ്പതികളാണ് ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പ്രസവത്തിലെ ചികിത്സാപ്പിഴവ് കാരണം മകള്‍ ആരതിയുടെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്.
പൂനൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്ക് പിന്നാലെ ഗൈനകോളജിസ്റ്റ് ഡോ. ജാസ്മിനെതിരെ ബാലുശ്ശേരി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2021 ഓഗസ്റ്റ് 17നാണ് ലിന്റു പ്രസവത്തിനായി ആശുപത്രിയിലെത്തുന്നത്.
ലിന്റുവിനെ വേദനയും രക്തസ്രാവവും വര്‍ധിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രസവ മുറിയിലേക്ക് പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ഡോ. ജാസ്മിന്‍ അശ്രദ്ധയോടെയും ജാഗ്രത കുറവോടെയും പ്രസവം ചികിത്സ നടത്തിയത് കാരണമാണ് കുട്ടിയുടെ വലതുകൈ ചലനം നഷ്ടപ്പെട്ടതെന്ന് ദമ്പതികള്‍ ആരോപിച്ചു.
കുട്ടിയുടെ ചികിത്സ തുടരുകയാണെങ്കിലും കുട്ടിയുടെ ഭാവിയെ ബാധിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ഇവര്‍ ആരോപിച്ചു. പിന്നീട് പലതവണ ആശുപത്രി അധികൃതരേയും ഡോക്ടറെയും കണ്ടെങ്കിലും നിഷേധാത്മക നിലപാടായിരുന്നു സ്വീകരിച്ചതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് കോഴിക്കോട് റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്.
Keywords: News, Loss of movement, Child, Doctor, Parents, Alleged medical malpractice, Parents Filed a complaint against Doctor, Kozhikode, Kerala.
പൂനൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്ക് പിന്നാലെ ഗൈനകോളജിസ്റ്റ് ഡോ. ജാസ്മിനെതിരെ ബാലുശ്ശേരി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2021 ഓഗസ്റ്റ് 17നാണ് ലിന്റു പ്രസവത്തിനായി ആശുപത്രിയിലെത്തുന്നത്.
ലിന്റുവിനെ വേദനയും രക്തസ്രാവവും വര്‍ധിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രസവ മുറിയിലേക്ക് പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ഡോ. ജാസ്മിന്‍ അശ്രദ്ധയോടെയും ജാഗ്രത കുറവോടെയും പ്രസവം ചികിത്സ നടത്തിയത് കാരണമാണ് കുട്ടിയുടെ വലതുകൈ ചലനം നഷ്ടപ്പെട്ടതെന്ന് ദമ്പതികള്‍ ആരോപിച്ചു.
Keywords: News, Loss of movement, Child, Doctor, Parents, Alleged medical malpractice, Parents Filed a complaint against Doctor, Kozhikode, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.