തളിപ്പറമ്പിലെ ലോട്ടറി തട്ടിപ്പ്: ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് അന്വേഷണ സംഘം

 


കണ്ണൂര്‍: (www.kvartha.com 31.10.2019) ഒന്നാം സമ്മാനാര്‍ഹമായ മണ്‍സൂണ്‍ ബംബര്‍ ലോട്ടറി തട്ടിയെടുത്ത കേസില്‍ സംശയത്തിലുള്ള മംഗലശേരി സ്വദേശിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്നു. ഇപ്പോള്‍ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

സമ്മാനാര്‍ഹനെന്ന് പറഞ്ഞ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ച പറശ്ശിനിക്കടവിലെ പി എം അജിതനെ കണ്ടെത്താന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ലക്ഷദ്വീപിലേക്ക് പോയതായാണ് പോലീസിനു ലഭിച്ച സൂചന. ലോട്ടറി വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ട് സമ്മാനാര്‍ഹമായ ടിക്കറ്റ് രാസപരിശോധനക്ക് വിധേയമാക്കാന്‍ വിട്ടുകിട്ടുന്നതിനായി നടപടിക്രമങ്ങളും തുടങ്ങി.

പറശ്ശിനിക്കടവില്‍ വന്നപ്പോള്‍ പേഴ്സ് ഉള്‍പ്പെടെ പോക്കറ്റടിച്ച് ടിക്കറ്റ് നഷ്ടമായെന്ന തമിഴ്നാട് സ്വദേശി കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

തളിപ്പറമ്പിലെ ലോട്ടറി തട്ടിപ്പ്: ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് അന്വേഷണ സംഘം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Lottery, Scam, Police, Notice, Bank, Prize,  Lottery scam in Taliparamba: Police to release Like Out Notice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia