Obituary | തലശേരിയില്‍ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ ലോട്ടറി വില്‍പനക്കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

 


കണ്ണൂര്‍: (KVARTHA) തലശേരി നഗരത്തിലെ കീഴന്തി മുക്കില്‍ ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.
കീഴന്തി മുക്കിലെ കോവിലകത്ത് ഹേമന്ദ് കുമാര്‍ (73) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ തലശേരി ജെനറല്‍ ആശുപത്രിയിലും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്.

Obituary | തലശേരിയില്‍ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ ലോട്ടറി വില്‍പനക്കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു
 
പരേതരായ ടി കെ അമ്പുവിന്റെയും കെ രാധയുടെയും മകനാണ്. ലോട്ടറി വില്പനയ്‌ക്കൊപ്പം വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ സൗകര്യമൊരുക്കുന്ന ഹേമന്ത് കുമാര്‍ പ്രദേശവാസികള്‍ക്ക് പ്രിയങ്കരനാണ്. സംഭവത്തില്‍ തലശേരി ടൗണ്‍ പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

Keywords: Lottery Seller Died in Road Accident, Kannur, News, Lottery Seller, Died, Road Accident, Hospital, Treatment, Injury, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia