Found Dead | റോഡരികിലെ മരത്തില്‍ ലോടറി വില്പനക്കാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Oct 26, 2023, 10:35 IST
കൊച്ചി: (KVARTHA) റോഡരികിലെ മരത്തില്‍ ലോടറി വില്പനക്കാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
എറണാകുളം കുറുപ്പുംപടിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കുറുപ്പുംപടി വട്ടപ്പറമ്പില്‍ ബാബു ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
എറണാകുളം കുറുപ്പുംപടിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Lottery Seller Found Dead, Kochi, News, Dead Body, Found Dead, Hanged, Police, Hospital, Postmortem, Inquest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.