കമി­താ­­ക്ക­ളുടെ എ­സ്.എം.എ­സ് വി­ശേ­ഷങ്ങള്‍

 


കമി­താ­­ക്ക­ളുടെ എ­സ്.എം.എ­സ് വി­ശേ­ഷങ്ങള്‍
ക­ണ്ണൂര്‍: നമ്മുടെ നാട്ടിലെ കമി­താ­ക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇട­ക്കാ­ലാ­ശ്വാസം അനു­വ­ദിച്ചു. ഇത് ഓണ­ത്തിന് നല്‍കുന്ന ബോണ­സോ, മറ്റ് അല­വന്‍സോ അല്ല. എന്താ­ണെ­ന്ന­ല്ലെ. വ­ട­ക്ക് കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളിലെ കലാ­പ­ങ്ങ­ളുടെ പശ്ഛാ­ത്ത­ല­ത്തില്‍ പ­രി­ഭ്രാ­ന്ത്രി പ­ര­ത്തി­യ­തി­നെ­തു­ടര്‍­ന്ന് എ­സ് എം ­­എ­സു­കള്‍­ക്ക് കേന്ദ്ര­സര്‍ക്കാര്‍ ഏര്‍­പ്പെ­ടു­ത്തി­യി­രു­ന്ന നി­യ­ന്ത്ര­ണ­ത്തി­നാണ് കേന്ദ്ര­സര്‍ക്കാര്‍ ഭേ­ദ­ഗ­തി വ­രു­ത്തിയത്. വ്യാ­ഴാ­ഴ്­ച മു­തല്‍ പ്ര­തി­ദി­നം 20 എ­സ് ­­എം എ­സു­കള്‍ വ­രെ ഒ­രു­മി­ച്ച് ഗ്രൂ­പ്പ് എ­സ് എം എ­സ് ആ­യി അ­യ­ക്കാന്‍ സാധി­ക്കും.

അ­സ­മി­ലെ വ്യാ­ജ­ആ­ക്ര­മ­ണ­വാര്‍­ത്ത­കള്‍ അ­ട­ങ്ങി­യ എ­സ് എം ­­എ­സു­കള്‍­നി­യ­ന്ത്രി­ക്കാ­നാ­ണ് അ­ഞ്ച് എ­സ് എം എ­സ് മാ­ത്ര­മേ ഒ­രു­മി­ച്ച് അ­യ­ക്കാ­നു­ള്ള നി­യ­ന്ത്ര­ണം ആ­ഭ്യ­ന്ത­ര­വ­കു­പ്പ് കഴിഞ്ഞ ദിവ­സ­ങ്ങ­ളില്‍ ഏര്‍­പ്പെ­ടു­ത്തി­യ­ത്. മ­റ്റു­നി­യ­ന്ത്ര­ണ­ങ്ങള്‍­ക്ക് ഭേ­ദ­ഗ­തി വ­രു­ത്തി­യി­ട്ടി­ല്ല. എസ് എം എസ് അഞ്ചാ­ക്കി­യ­തോടെ നമ്മുടെ കൊച്ചു കേര­ള­ത്തിലെ കാമുകീ കാമു­കന്‍മാ­രാണ് ഏറെ പ്രതി­സ­ന്ധി­യി­ലാ­യ­ത്. പ്രതി­ദിനം 200ഓളം എസ് എം എസു­ക­ളാണ് സൗജ­ന്യ­മായി അയ­ക്കു­ന്ന­തിന് വിവിധ ഫോണ്‍ കമ്പനികള്‍ കേര­ള­ത്തില്‍ ഓഫര്‍ നല്‍കിവരു­ന്ന­ത്. ഇത് പര­മാ­വധി മുത­ലാ­ക്കു­ന്ന­വ­രാണ് നമ്മുടെ യുവ തല­മു­റ.

മാതാ­പി­താ­ക്കള്‍ കാണാതെ ഫോണ്‍വി­ളി­ക്കാനുള്ള ബുദ്ധി­മു­ട്ടും, ഫോണ്‍വി­ളി­യുടെ ചിലവും കണ­ക്കി­ലെ­ടു­ത്താണ് കമി­താ­ക്കള്‍ അവ­രുടെ പ്രണയം എസ് എം എസി­ലേക്ക് ചുരു­ക്കുന്ന­ത്. എന്നാല്‍ കേന്ദ്ര­സര്‍ക്കാറും ടെലികോം അതോ­റി­റ്റിയും ഏര്‍പ്പെ­ടു­ത്തിയ എസ് എം എസ് വിലക്ക് ബസു­കാര്‍ മിന്നല്‍ പണി­മു­ടക്ക് നട­ത്തി­യ­തു­പോ­ലെ­യാ­യി­പ്പോ­യി. ഇന്ന് കേര­ള­ത്തില്‍ ഏറ്റവും കൂടു­തല്‍ സൈബര്‍ പ്രണ­യ­ങ്ങ­ളാണ് നില­വി­ലു­ള്ള­ത്. നേരിട്ട് കാണാന്‍ സാധി­ക്കാ­ത്ത­വരും വിദൂ­ര­ങ്ങ­ളില്‍ ജോലി­ചെ­യ്യു­ന്ന­വരും അവ­രുടെ കാമുകീ കാമു­കന്‍മാരു­മായി സല്ല­പി­ക്കാന്‍ മൊ­ബൈല്‍ഫോ­ണും ഇന്റര്‍നെ­റ്റു­മാണ് കൂടു­ത­ലായി ഉപ­യോ­ഗി­ക്കു­ന്ന­ത്. പണ്ട് കത്തു­കളും, ഇട­നി­ല­ക്കാ­രും, നേരി­ട്ടുള്ള കൂടി­ക്കാ­ഴ്ച്ച­ക­ളുമെല്ലാമാ­യി­രുന്നു കമി­താ­ക്ക­ളുടെ പ്രണ­യ­ത്തി­ലേക്കുള്ള മാര്‍ഗ്ഗ­ങ്ങള്‍. എന്നാല്‍ ഇന്ന് അത് സൈബര്‍ യുഗ­ത്തി­ലേക്ക് മാ­റി.

മൊ­ബൈല്‍ ഇല്ലാത്ത അവ­സ്ഥ­യില്‍ സ്വന്തം വീട്ടിലെ നമ്പര്‍ പോലും ഓര്‍മ്മി­ക്കാന്‍ കഴി­യാത്തവരാണ് മല­യാ­ളി­ക­ളില്‍ ഭൂരി­ഭാ­ഗ­വും. അത്ര­യ്ക്കുണ്ട് മൊ­ബൈ­ലിന് നമ്മുടെ ഇട­യി­ലുള്ള പ്രസ­ക്തി. സമയം നോക്കു­ന്ന­ത­ടക്കം ഓരോ പത്ത് മിനുട്ട് കൂടു­മ്പോ­ഴെ­ങ്കിലും ഓരോ മല­യാ­ളിയും മൊ­ബൈല്‍ ഫോണ്‍ ഉപ­യോ­ഗി­ക്കാ­റു­ണ്ടെ­ന്നാണ് കണ­ക്ക്. മൊ­ബൈല്‍ ഫോണ്‍ ഒരു മനുഷ്യ ശരീ­ര­മായി കണ­ക്കാ­ക്കി­യാല്‍ എസ് എം എസാണ് അതിന്റെ നട്ടെ­ല്ലെന്ന് പറ­യു­ന്ന­തില്‍ ആര്‍ക്കും എതിര്‍പ്പു­ണ്ടാ­കി­ല്ല. ഈ സാഹ­ച­ര്യ­ങ്ങ­ളെല്ലാം നില­വി­ലു­ള്ള­പ്പോ­ഴാണ് കേന്ദ്ര­സര്‍ക്കാര്‍ നമ്മുടെ മല­യാ­ളി­ക­ളു­ടെ­യെല്ലാം നട്ടെല്ലിന് തന്നെ അടി­കൊ­ടു­ത്ത­ത്.

ഓരോ യുവതീ യുവാ­ക്കള്‍ക്കി­ട­യിലും ഇപ്പോള്‍ ഏറ്റ­വും­കൂ­ടു­തല്‍ ചര്‍ച്ചാ­വി­ഷ­യ­മാ­യി­ട്ടു­ള്ളതും ഈ എസ് എം എസിന്റെ നിയ­ന്ത്രണത്തെക്കു­റി­ച്ചാ­ണ്. സര്‍ക്കാര്‍ നിയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തി­യ­തോടെ ഫോണ്‍ കമ്പ­നി­കള്‍ക്കും വന്‍ നഷ്ട­മാണ് ഉണ്ടാ­യി­ട്ടു­ള്ള­ത്. കാരണം റംസാന്‍, ഓണം തുട­ങ്ങിയ വിശേ­ഷ­ദി­വ­സ­ങ്ങ­ളില്‍ ഫോണ്‍ കമ്പ­നി­കള്‍ ഒരു എസ് എം എസിന് ഒരു രൂപ വീത­മാണ് ഈടാ­ക്കി­യി­രു­ന്ന­ത്. എന്നാല്‍ സര്‍ക്കാര്‍ നിയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തി­യ­തോടെ ഈ രീതി­യി­ലുള്ള വരു­മാ­ന­ത്തില്‍ വന്‍ ഇടി­വാണ് ഫോണ്‍ കമ്പ­നി­കള്‍ക്ക് ഉണ്ടാ­യി­ട്ടു­ള്ള­ത്. ഏതാ­യാലും ഓണത്തിനു മുന്നോ­ടി­യാ­യെ­ങ്കിലും ആഭ്യ­ന്ത­ര­വ­കുപ്പ് ഈ നിയ­ന്ത്ര­ണ­ത്തില്‍ ഇളവ് വരു­ത്തി­യതിനെ മന­സു­കൊ­ണ്ടെ­ങ്കിലും ഓരോ യുവതീ യുവാ­ക്കളും സ്വാഗതം ചെയ്തി­ട്ടു­ണ്ടാ­വാം.

-ജോസഫ് പ്രിയന്‍

Keywords: Kerala, Kannur, SMS, Lovers, Couples, Central Govt, Mobile, Chatting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia