കൊച്ചി ബിനാലെയ്ക്ക് എം.എ. യൂസഫലി ഒരു കോടി നല്‍കി

 


കൊച്ചി: (www.kvartha.com 23/09/2015) ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചിമുസിരിസ് ബിനാലെയുടെ മൂന്നാം എഡിഷന് പ്രമുഖ മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഒരു കോടി രൂപയുടെ ധനസഹായം നല്‍കി.

ബക്രീദിനു തൊട്ടുമുമ്പായി ബുധനാഴ്ച എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഒരു കോടി രൂപയുടെ ചെക്ക്  ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. നിഷാദ്, കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിക്ക് കൈമാറി. ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, മാനേജര്‍ വി. പീതംബരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തിലെ പ്രശസ്ത കലാകാരന്മാര്‍ ദൈവത്തിന്റെ നാട്ടിലേക്ക് എത്തുന്നതിലൂടെ കലയുടെ അതിരുകള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്ന വിശാലമായ ക്യാന്‍വാസായി കൊച്ചി ബിനാലെ മാറുകയാണെന്ന് യൂസഫലി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. കല എന്നതിന് നമ്മള്‍ കാണുന്നതിനപ്പുറം എത്രയോ തലങ്ങളുണ്ടെന്ന് ബിനാലെ ഓര്‍മിപ്പിക്കുന്നു. അത്തരമൊരു പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല, കൊച്ചിയുടെ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുന്ന, കേരളത്തിന് അഭിമാനമായി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ സംരംഭത്തെ പിന്തുണയ്‌ക്കേണ്ടത് പൊതുജനങ്ങളുടെയും വ്യവസായലോകത്തിന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ബിനാലെയുടെ കഴിഞ്ഞ എഡിഷന് യൂസഫ് അലി അര കോടി രൂപ നല്‍കിയിരുന്നു അന്ന് ബിനാലെ സന്ദര്‍ശിച്ചപ്പോള്‍ മൂന്നാം എഡിഷന് അദ്ദേഹം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

കലയുടെ മാര്‍ദ്ദവ ശക്തി നല്‍കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബിനാലെയെ ഇന്ത്യയുടെ അഭിമാനാര്‍ഹമായ സാംസ്‌കാരിക  പരിപാടിയായി നിലനിര്‍ത്താനും ശ്രീ യൂസഫലി നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. കലയ്ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്കുന്നതിലൂടെ ജനസേവനം നടത്തുന്ന പ്രസ്ഥാനമായ കൊച്ചി ബിനാലെ ഫൗണ്ടേഷന് കലയുടെ രക്ഷാധികാരിയായി ശ്രീ യൂസഫലി പ്രവര്‍ത്തിക്കുന്നതില്‍ അങ്ങേയറ്റം നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രശസ്ത കലാകാരനായ സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന 2016 ബിനാലെയുടെ പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി ബിനാലെയ്ക്ക് എം.എ. യൂസഫലി ഒരു കോടി നല്‍കി
കൊച്ചിമുസിരിസ് ബിനാലെക്ക് പ്രമുഖ വ്യവസായിയു ലുലു ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറുമായ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടിരൂപയുടെ സഹായം കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിക്ക് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ് കൈമാറുന്നു. ലുലു ഗ്രൂപ്പ് മാനേജര്‍ വി. പീതാംബരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, കോമേഷ്യല്‍ മാനേജര്‍ സാദിക് കാസിം എന്നിവര്‍ സമീപം.
SUMMARY: Lending his support yet again to the Kochi-Muziris Biennale (KMB), NRI businessman Yusuff Ali M A has donated Rs 1 crore to the third edition of the mega art event that is to start next year-end.
The financial support for KMB 2016, beginning December 12, 2016, comes a day before Bakr Id. The second biennale also saw Yusuff Ali supporting the contemporary-art event with a donation of Rs 50 lakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia