കോഴിക്കോട്: ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര സമുച്ഛയം ലുലുമാള്‍ കൊച്ചിയില്‍ തുറന്നതിനു പിന്നാലെ കോഴിക്കോട്ടും ആരംഭിക്കുന്നു. 600 കോടി രൂപ മുതല്‍മുടക്കിലാണ് ലുലുമാള്‍ കോഴിക്കോട്ട് സ്ഥാപിക്കുന്നത്. രണ്ടു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് യു.എ.ഇ. ആസ്ഥാനമായ എം.കെ. ഗ്രൂപ്പ് അറിയിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിജയകരമായി പ്രവര്‍ത്തനം നടത്തിവരുന്ന ലുലു ഹൈപര്‍മാര്‍ക്കറ്റ് കഴിഞ്ഞ മാസമാണ് കൊച്ചിയില്‍ വ്യാപാര സമുച്ഛയം തുറന്നത്. കൊച്ചിയിലെ ലുലു മാളിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട്ടും സമാനമായ മാള്‍ സ്ഥാപിക്കാന്‍ എം.കെ. ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്.
കൊച്ചി ഇടപ്പള്ളിയിലുള്ള ലുലുമാളിന്റെ പകുതി വലിപ്പമുള്ള മാളാണ് കോഴിക്കോട്ട് യാഥാര്‍ത്ഥ്യമാകാന്‍ പോവുന്നത്. 2,000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് നേരിട്ടല്ലാതെയും ഉള്ള തൊഴിലവസരങ്ങള്‍ ഈ പ്രദ്ധതി വഴി ഉണ്ടാകും. മൂന്നുവര്‍ഷത്തിനകം 30,000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.
Keywords : Kozhikode, Kochi, Kerala, Luli Mall, Idappalli, M.A Yusuf Ali, Shopping Mall, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India.
ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിജയകരമായി പ്രവര്‍ത്തനം നടത്തിവരുന്ന ലുലു ഹൈപര്‍മാര്‍ക്കറ്റ് കഴിഞ്ഞ മാസമാണ് കൊച്ചിയില്‍ വ്യാപാര സമുച്ഛയം തുറന്നത്. കൊച്ചിയിലെ ലുലു മാളിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട്ടും സമാനമായ മാള്‍ സ്ഥാപിക്കാന്‍ എം.കെ. ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്.
കൊച്ചി ഇടപ്പള്ളിയിലുള്ള ലുലുമാളിന്റെ പകുതി വലിപ്പമുള്ള മാളാണ് കോഴിക്കോട്ട് യാഥാര്‍ത്ഥ്യമാകാന്‍ പോവുന്നത്. 2,000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് നേരിട്ടല്ലാതെയും ഉള്ള തൊഴിലവസരങ്ങള്‍ ഈ പ്രദ്ധതി വഴി ഉണ്ടാകും. മൂന്നുവര്‍ഷത്തിനകം 30,000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.