മുനീറിന്റെ പ്രതിഛായാ നിര്‍മാണത്തിന് സര്‍ക്കാര്‍ ചിലവില്‍ ദൈ്വവാരിക; ;ചുമതല വിഎസിന്റെ പഴയ ഷാജഹാന്
Aug 25, 2015, 13:12 IST
തിരുവനന്തപുരം: (www.kvartha.com 25.08.2015) സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീറിന്റെ പ്രതിഛായ തെരഞ്ഞെടുപ്പിനു മുമ്പു നന്നാക്കാനുള്ള ഉദ്ദേശത്തോടെ സ്വന്തം വകുപ്പിന്റെ പേരില്‍ ദൈ്വവാരിക പ്രസിദ്ധീകരിക്കുന്നു. വകുപ്പിനു കീഴിലെ വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും ജനങ്ങളെ അറിയിക്കാന്‍ എന്നാണു പേരെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം മുനീറിനു നല്ല പേരുണ്ടാക്കുകയാണ്.
ഇതു സംബന്ധിച്ചു വിശദമായ പദ്ധതി തയ്യാറാക്കാനും ദൈ്വവാരിക നടത്താനുള്ള തുടര്‍ നടത്തിപ്പിനും എ. ഷാജഹാനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ. ഷാജഹാന് തന്നെ. സര്‍ക്കാര്‍ സ്ഥാപനമായ സി- ഡിറ്റില്‍ വെബ് ടീം ലീഡറായി പ്രവര്‍ത്തിക്കുന്ന ഷാജഹാന്റെതന്നെ പദ്ധതിയാണ് ദൈ്വവാരിക എന്നും സൂചനയുണ്ട്. മാസങ്ങള്‍ക്കു മുമ്പു വിശദമായ ആലോചന നടന്നെങ്കിലും തുടക്കത്തില്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാതിരുന്ന സാമൂഹിക നീതി വകുപ്പും വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ എം ഏബ്രഹാമും ഇപ്പോള്‍ നിലപാടു മാറ്റി.
മുനീര്‍ ശക്തമായി സമ്മര്‍ദം ചെലുത്തിയാണ് ഡോ.ഏബ്രഹാമിനെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിച്ചത്. റിട്ടയര്‍ ചെയ്തിട്ടും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ മന്ത്രി പ്രത്യേക അനുമതി നല്കിയ ഡോ. വി എന്‍ ജിതേന്ദ്രന് ഐഎഎസ് നിര്‍വാഹമില്ലാതെ വഴങ്ങുകയായിരുന്നുവെന്ന് അറിയുന്നു. മുനീറിന്റെ ആഗ്രഹപ്രകാരം കുടുംബശ്രീക്കുവേണ്ടി എട്ടുകോടി ചിലവില്‍ സ്വകാര്യ ചാനലില്‍ റിയാലിറ്റി ഷോ നടത്താന്‍ നേരത്തേ സി-ഡിറ്റിനെക്കൊണ്ടു നടത്തിയ വിശദമായ പദ്ധതി ഡോ. ഏബ്രഹാം തള്ളിയിരുന്നു. പിന്നീട് പേരിന് ദൂരദര്‍ശനില്‍ അതേ റിയാലിറ്റി ഷോ നടത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ 'പ്രായശ്ചിത്തം' ചെയ്യാന്‍കൂടിയാണ് ഡോ. ഏബ്രഹാം ഇപ്പോഴത്തെ ദൈ്വവാരികാ സംരംഭത്തോട് കണ്ണടയ്ക്കുന്നത്.
ഷാജഹാനാണു മേല്‍നോട്ടച്ചുമതലയെങ്കിലും ചില പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തത്തോടെയായിരിക്കും ദൈ്വവാരിക പ്രസിദ്ധീകരിക്കുക. മുനീറിന്റെ ലേഖനവും പ്രസംഗങ്ങളും മറ്റും എല്ലാ ലക്കത്തിലുമുണ്ടാകും. മുനീറിന്റെ പ്രൈവറ്റ് സെക്രട്ടറി ഷരീഫ്, അഡീഷണല്‍ പിഎസ് ജഹാംഗീര്‍, പിആര്‍ഒ ഹര്ഷന് എന്നിവര്‍ മുഴുവന്‍ സമയം ദൈ്വവാരികയുമായി ബന്ധപ്പെട്ടായിരിക്കും ഇനിയുള്ള എട്ടൊമ്പതു മാസത്തോളം പ്രവര്‍ത്തിക്കുക. സ്പെഷല്‍ പിഎസ് സി എം യൂസുഫാണ് മന്ത്രിയെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നത്.
സാമൂഹികനീതി വകുപ്പിനു കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്, വനിതാ വികസന കോര്പറേഷന്, കുടുംബശ്രീ, ജെന്‍ഡര്‍ പാര്‍ക്ക്, വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന് തുടങ്ങിയവയുടെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയുമെല്ലാം മന്ത്രി മുനീറിന്റെ പ്രവര്ത്തനങ്ങളുമായിച്ചേര്ത്തു അവതരിപ്പിക്കുകയാണ് ദൈ്വവാരികയുടെ ദൗത്യം. വാരികയുടെ പേര്, പേജുകളുടെ എണ്ണം തുടങ്ങിയകാര്യങ്ങള്‍ ഓണത്തിനുശേഷം തീരുമാനിക്കും.
വി എസ് അച്യുതാനന്ദന്റെ പ്രതിഛായ നന്നാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഷാജഹാനെ വാര്‍ത്ത
ചോര്‍ത്തലിന്റെ പേരില്‍ സിപിഎം പുറത്താക്കിയ ശേഷമാണ് സി-ഡിറ്റില്‍ ജോലി ലഭിച്ചത്. വി എസിന്റെ ലേഖനങ്ങളും പത്രക്കുറിപ്പുകളും തയ്യാറാക്കുക മാത്രമല്ല സാമൂഹിക ഇടപെടലുകളും ഒരുകാലത്ത് നിശ്ചയിച്ചിരുന്ന ഷാജഹാന്റെ സഹായത്തില്‍ സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചാണ് മുനീറിന്റെ നീക്കം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുനീറിനു സീറ്റു കൊടുക്കാതിരിക്കാന്‍ ശ്രമിച്ച പി കെ കുഞ്ഞാലിക്കുട്ടി, മുനീര്‍ ജയിച്ചുകഴിഞ്ഞപ്പോള്‍ മന്ത്രിയാക്കാതിരിക്കാനും ശ്രമിച്ചിരുന്നു. അതും നടക്കാതെ വന്നപ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ച് മുനീറിനു പഞ്ചായത്ത് വകുപ്പു മാത്രം കൊടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ മുനീറിനെ അടുപ്പിക്കാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുമെന്നു കരുതുന്ന മുനീര്‍ മറ്റു ചില നേതാക്കളുമായിച്ചേര്‍ന്ന് കുഞ്ഞാലിക്കുട്ടിയെ വെട്ടാന്‍ ശ്രമിക്കുന്നത് പുറത്തുവന്നിരുന്നു. അതിനു സമാന്തരമായാണ് സ്വന്തം പ്രതിഛായാ നിര്‍മാണത്തിനു സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരണം നടത്തുന്നത്.

Also Read:
സി പി എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ അക്രമം നടത്തിയ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: M K Muneer for creating good image ; Expenditure will meet the govt, Thiruvananthapuram, Minister, V.S Achuthanandan, Kunhalikutty, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.