M Swaraj | 'ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും നിരപരാധികളാണ്', ഇനിയങ്ങോട്ടും അങ്ങനെ തന്നെയെന്ന് എം സ്വരാജ്; അവരോടാണ് അനീതി കാണിച്ചിട്ടുള്ളതെന്നും സിപിഎം നേതാവ്

 


തിരുവനന്തപുരം: (KVARTHA) ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും, ഇനിയങ്ങോട്ട് എന്തുതന്നെ ചെയ്താലും അവർ നിരപരാധികളാണെന്ന് സിപിഎം സംസ്ഥാന സെക്രടയേറ്റംഗം എം സ്വരാജ്. ഫലസ്തീനികളോടാണ് അനീതി കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു. എഴുത്തുകാരൻ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' എന്ന നോവലിലെ ഭാഗങ്ങൾ പങ്കുവെച്ച് കൊണ്ടാണ് എം സ്വരാജ് നിലപാട് വ്യക്തമാക്കിയത്.

M Swaraj | 'ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും നിരപരാധികളാണ്', ഇനിയങ്ങോട്ടും അങ്ങനെ തന്നെയെന്ന് എം സ്വരാജ്; അവരോടാണ് അനീതി കാണിച്ചിട്ടുള്ളതെന്നും സിപിഎം നേതാവ്

'ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്. അതെ, അതെന്തു തന്നെയായാലും. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യും.
എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.
പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്. കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകൾ മാത്രമാണിന്ന് ഫലസ്തീൻ. ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ ഫലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെയെന്നും സ്വരാജ് കുറിച്ചു.

എം സ്വാരാജിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



M Swaraj | 'ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും നിരപരാധികളാണ്', ഇനിയങ്ങോട്ടും അങ്ങനെ തന്നെയെന്ന് എം സ്വരാജ്; അവരോടാണ് അനീതി കാണിച്ചിട്ടുള്ളതെന്നും സിപിഎം നേതാവ്

Keywords: News, Kerala, Thiruvananthapuram, M Swaraj, Palestine , CPM, Politics, Israel, M Swaraj supports Palestine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia