M V Govindan | 'നഷ്ടമായത് മികച്ച മനുഷ്യസ്നേഹിയെ, ഒരാഴ്ച മുമ്പും വാരത്തെ വീട്ടില്‍ ചെന്നു കണ്ടിരുന്നു'; ജെമിനി ശങ്കരന്റെ വിയോഗത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (www.kvartha.com) സര്‍കസ് കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്‍ഡ്യന്‍ സര്‍കസിന് രാജ്യാന്തരമാനം കൈവരുത്തിയ അതുല്യനായ സര്‍കസ് കലാകാരനും സര്‍കസ് ഉടമയും എന്നതിനൊപ്പം അവസാനകാലം വരെയും കമ്യൂനിസ്റ്റ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മാതൃകാജീവിതമായിരുന്നു ശങ്കരേട്ടന്റേത്. കണ്ണൂരില്‍ സിപിഎമ്മിന്റെ ഏതു പരിപാടിയിലും ആദ്യാവസാനക്കാരനായി അദ്ദേഹമുണ്ടാകും.

M V Govindan | 'നഷ്ടമായത് മികച്ച മനുഷ്യസ്നേഹിയെ, ഒരാഴ്ച മുമ്പും വാരത്തെ വീട്ടില്‍ ചെന്നു കണ്ടിരുന്നു'; ജെമിനി ശങ്കരന്റെ വിയോഗത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍


സിപിഎം 23-ാം പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. 99-ാം വയസിലും സാമൂഹ്യ സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളില്‍ നന്മയുടെയും വിശുദ്ധിയുടെയും ആള്‍രൂപമായി അദ്ദേഹം നിറഞ്ഞുനിന്നു. ഒരാഴ്ച മുമ്പ് വാരത്തെ വീട്ടില്‍ ചെന്നു കണ്ടിരുന്നതായും അനുശോചന സന്ദേശത്തില്‍ എം വി ഗോവിന്ദന്‍ അനുസ്മരിച്ചു.

Keywords:  News, Kerala, Kerala-News, Kerala, Obituary-News, M V Govindan condoled demise of Gemini Shankaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia