League praises | മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രടറിയുടെ പരാമര്‍ശത്തില്‍ സിപിഐക്ക് അതൃപ്തി; സ്വഭാവ സര്‍ടിഫികറ്റ് നല്‍കേണ്ടതില്ല, മറുപടി ചോദിച്ചുവാങ്ങിയതെന്നും ബിനോയ് വിശ്വം

 


തിരുവനന്തപുരം: (www.kvartha.com) മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. എതിര്‍ മുന്നണിയിലെ പാര്‍ടിക്ക് സ്വഭാവ സര്‍ടിഫികറ്റ് നല്‍കേണ്ടതില്ലെന്നും യുഡിഎഫിനൊപ്പമെന്ന ലീഗ് മറുപടി ചോദിച്ചുവാങ്ങിയെന്നും സി പി ഐ വിലയിരുത്തുന്നു.

League praises | മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രടറിയുടെ പരാമര്‍ശത്തില്‍ സിപിഐക്ക് അതൃപ്തി; സ്വഭാവ സര്‍ടിഫികറ്റ് നല്‍കേണ്ടതില്ല, മറുപടി ചോദിച്ചുവാങ്ങിയതെന്നും ബിനോയ് വിശ്വം

അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ഇപ്പോള്‍ ലീഗിനെ മുന്നണിയിലെടുക്കുന്നുവെന്ന ചര്‍ചകള്‍ അപക്വമാണെന്നും ലീഗ് അവരുടെ നിലപാട് പറഞ്ഞുകഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുസ്ലിം ലീഗിനോടുള്ള സിപിഎമിന്റെ പുതിയ സൗഹാര്‍ദ സമീപനം യുഡിഎഫിലും ലീഗില്‍ തന്നെയും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആലോചിച്ചുറപ്പിച്ച നീക്കമായിരുന്നു. എന്നാല്‍ മറ്റൊരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ ആ പാര്‍ടിയെ പുകഴ്‌ത്തേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്.

ഞായറാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയും സിപിഎമിന്റെ ലീഗ് പുകഴ്ത്തല്‍ ചര്‍ച ചെയ്യുന്നുണ്ട്. യുഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള സിപിഎമിന്റെ ലീഗ് പുകഴ്ത്തലും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയുണ്ട്. ലീഗിനെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് ഗ്രൂപുകളുടെ വികാരം. ശശി തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതില്‍ ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ടിയാണെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ടി ആയാണു ലീഗിനെ സിപിഎം കണ്ടിട്ടുള്ളത്. പാര്‍ടി രേഖകളിലും അങ്ങനെത്തന്നെയാണു പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. 'വര്‍ഗീയ നിറമുള്ള പാര്‍ടിയായി ലീഗിനെ ഇഎംഎസ് വിശേഷിപ്പിച്ചിട്ടില്ലേ' എന്നു ചോദിച്ചപ്പോള്‍ അതു ശരിയല്ലെന്നു ഗോവിന്ദന്‍ പറഞ്ഞു.

1967 ലെ ഇഎംഎസ് സര്‍കാരിനൊപ്പം ഭരണം നടത്തിയ പാര്‍ടിയാണ് ലീഗ്. പിന്നെ എന്താണ് പ്രശ്‌നമെന്നും ഗോവിന്ദന്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് അനുകൂലമായ കോണ്‍ഗ്രസ് നിലപാട് ലീഗ് ഇടപെട്ട് തിരുത്തി എന്നു ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അവരോടുള്ള പുതിയ മൃദു സമീപനം അദ്ദേഹം വെളിപ്പെടുത്തിയത്. ലീഗ് എടുക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Keywords: M V Govindan's League 'praises' – a tactic to crack the vote bank, Thiruvananthapuram, News, Politics, CPI(M), Controversy, Muslim-League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia