നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമസ്ത പ്രസിഡന്റ്

 


കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍  ഉലമയുടെ പുതിയ പ്രസിഡന്റായി പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയയുടെ സാരഥിയും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍  ഉലമ എം എ അബ്ദുല്‍  ഖാദിര്‍ മുസ്ലിയാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
 
ദേളി സഅദിയയില്‍  ചേര്‍ന്ന സമസ്തയുടെ കേന്ദ്ര മുശാവറാ യോഗമാണ് താജുല്‍  ഉലമ ഉള്ളാള്‍ തങ്ങളുടെ ഒഴിവിലേക്ക് 93 കാരനായ എം എ യെ തിരഞ്ഞെടുത്തത്. മുശാവറ യോഗത്തില്‍  നൂറുല്‍  ഉലമ എം എ അബ്ദുല്‍  ഖാദിര്‍ മുസ്ലിയാര്‍  അധ്യക്ഷത വഹിച്ചു. ജനറല്‍  സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, എം അലികുഞ്ഞി മുസ്ലിയാര്‍, സയ്യിദ് ഉമറുല്‍  ഫാറൂഖ് അല്‍  ബുഖാരി, എ കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍, പേരോട് അബ്ദുര്‍  റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. പൊന്മള അബ്ദുല്‍  ഖാദിര്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമപ്രായക്കാരായ ഉള്ളാള്‍ തങ്ങളും എം എ ഉസ്താദും കര്‍മരംഗത്ത് അരനൂറ്റാണ്ടിലേറെ ഒരുമിച്ച് പ്രവര്‍ത്തിച്ചു.
   
പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിത കാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമാണ്. 1951ല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍  ഉലമ എം എ ഉസ്താദ് അല്‍ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയും എം എ യാണ്.

നൂറുല്‍  ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമസ്ത പ്രസിഡന്റ്
1924 ജൂലൈ ഒന്നിന് (റജബ് 29) തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍  കുറിയ അബ്ദുല്ല ഹാജിയുടെയും നാലുരപ്പാട് മറിയമിന്റെയും മകനായാണ് എം എ അബ്ദുല്‍  ഖാദിര്‍ മുസ്ലിയാര്‍ ജനിച്ചത്.  പിതാമഹന്റെയും അമ്മാവന്റെയും കീഴില്‍  പ്രാഥമിക പഠനം നടത്തിയ ശേഷം പ്രധാനമായും എം എ ഉസ്താദ് വിദ്യാര്‍ഥി ജീവിതം നയിച്ചത് ബീരിച്ചേരി ദര്‍സിലായിരുന്നു. അവിടെ പ്രധാന മുദരിസായിരുന്ന ശാഹുല്‍  ഹമീദ് തങ്ങള്‍ക്ക് കീഴില്‍ 10 വര്‍ഷം പഠിച്ചു. തസവുഫിന്റെ ഗുരു കൂടിയായ തങ്ങള്‍ എം എ ഉസ്താദിനെ ആത്മീയമായി വളര്‍ത്തി.
 
ആധുനിക അറബിയിലും ഉറുദുവിലും ഇക്കാലയളവില്‍ പ്രാഗത്ഭ്യം നേടി. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാവുകയും മയ്യിത്ത് പരിപാലന സംഘത്തിലൂടെ പൊതു രംഗത്ത് കടന്ന് വരികയും ചെയ്തു. 1951ല്‍  ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിലൂടെ സമസ്തയിലേക്ക് കാലെടുത്ത് വെച്ച എം എ പിന്നീട് ദീര്‍ഘകാലം ബോര്‍ഡിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1989 മുതല്‍  അഖിലേന്ത്യ പ്രസിഡന്റായി സേവനം ചെയ്യുന്നു. മദ്രസാധ്യപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു.

1954ല്‍ സമസ്ത കേരള സുന്നി യുവജന സംഘം രൂപീകരണത്തില്‍ പങ്കാളിയായ എം എ  1982ല്‍   ഇ കെ ഹസന്‍ മുസ്ലിയാരുടെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി. 1995 വരെ 12 വര്‍ഷം സേവനം ചെയ്തു. 1989 മുതല്‍  സമസ്ത കേരള ജംഇയ്യത്തുല്‍  ഉലമ ഉപാധ്യക്ഷനായി തുടരുന്നു. സമസ്തക്ക്് ജില്ലാ കമ്മറ്റി രൂപം കൊണ്ടപ്പോള്‍ 1973 മുതല്‍  അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍  പ്രവര്‍ത്തിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്റെ  ശില്പിയായ അദ്ദേഹം ഉത്ഭവം മുതല്‍  സഅദിയ്യുടെ സാരഥിയാണ്.

ആനുകാലികങ്ങളില്‍ എഴുതാറുള്ള അദ്ദേഹത്തിന്റേതായി നാല്‍പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നൂറുല്‍  ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമസ്ത പ്രസിഡന്റ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Sa-adiya, MA Abddul Khader Musliyar elected as president of Samastha , kasaragod, Kerala, Election, Islam, Muslim, Kanthapuram A.P.Aboobaker Musliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia