സമസ്ത പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

 


കാസര്‍കോട്: (www.kvartha.com 17/02/2015) പ്രമുഖ പണ്ഡിതനും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ അറബിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറുമായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (94) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ തൃക്കരിപ്പൂര്‍ കൈകോട്ട് കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം.
(www.kvartha.com 17/02/2015)
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡണ്ട്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅുല്‍ ഇസ്ലാമി പ്രസിഡണ്ട് തുടങ്ങി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിക്കുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

ഭാര്യ: അഹ്മദ് മുസ്‌ലിയാരുടെ മകള്‍ ഖദീജ. മക്കള്‍: കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അബ്ദുല്‍ വഹാബ്, നഫീസ, ബീഫാത്വിമ, ജുവൈരിയ്യ.
Related News: 
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സമസ്ത പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു


Keywords: kasaragod, Kerala, Samastha, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia