മഅദനിക്ക് വേണ്ടി മത, രാഷ്ട്രീയ ഭേദമെന്യേ ശബ്ദിക്കേണ്ട സമയമായി: എം.എ ബേബി
Dec 11, 2012, 10:03 IST
മലപ്പുറം: ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണതടവുകാരനായി തുടരുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മ അദനിക്ക് വേണ്ടി മത, രാഷ്ട്രീയ ഭേദമെന്യേ ശബ്ദിക്കേണ്ട സമയമായെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം നിയമവിരുദ്ധ നിയമമായി മാറിയിരിക്കുന്നു. ഇതിന്റെ ഇരയായാണ് മഅദനി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്നത്. ഭരണകൂടത്തിന്റെ ഇത്തരം നടപടികളാണ് യഥാര്‍ത്ഥത്തില്‍ ഭീകരത ഉല്പാദിപ്പിക്കുന്നതെന്നും ബേബി പറഞ്ഞു. മലപ്പുറത്ത് പിഡിപി സംഘടിപ്പിച്ച മലബാർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി.
മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം പുത്തനത്താണിയിലാണ് പി.ഡി.പി മലബാര്‍ സംഗമം സംഘടിപ്പിച്ചത്. മഅദനിയെ ജയിലിലടക്കാന്‍ വേണ്ടി നിയമവിരുദ്ധ ഗൂഢാലോചന നടന്നതായി ബേബി ആരോപിച്ചു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തന്നെ നിയമവിരുദ്ധമാണ്. നിരപരാധികളെ വര്‍ഷങ്ങളോളം ജയിലിലിട്ട ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയാണ് ചെയ്യുന്നത്. മഅദനിയും ഈ നീതി നിഷേധത്തിന് ഇരയായാണ് ജയിലില്‍ കഴിയുന്നത്.
സമൂഹം ചെയ്ത തെറ്റിന് പശ്ചാത്താപമെന്ന നിലയിലാണ് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅദനിയുമായി സി.പി.ഐ(എം) നേതാക്കള്‍ വേദി പങ്കിട്ടത്. ഇപ്പോള്‍ വീണ്ടും മഅദനിക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമായിരിക്കുന്നതായും എം.എ ബേബി പറഞ്ഞു.
സമ്മേളനത്തില്‍ പി.ഡി.പി വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് അധ്യക്ഷനായിരുന്നു. ജനതാദള്‍ എസ് നേതാവ് ഡോ. നീലലോഹിതദാസ് നാടാര്‍, മാര്‍ ബസേലിയോസ് കാത്തോലിക്കാ ബാവ, ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി തുടങ്ങിയവര്‍ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു.
Keywords: Kerala, Abdul Nasar Madani, PDP, Bangalore bomb blast case, Trail, Prisoner, CPM, Malappuram, MA Baby,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.