MA Mayusha | ആകാശവാണി പ്രാദേശിക വാര്‍ത്താ വിഭാഗം മേധാവിയായി എ എം മയൂഷ ചുമതലയേറ്റു

 


തിരുവനന്തപുരം: (www.kvartha.com) ആകാശവാണി തിരുവനന്തപുരം നിലയം പ്രാദേശിക വാര്‍ത്താ വിഭാഗം മേധാവിയായി ജോയിന്റ് ഡയറക്ടര്‍ എ എം മയൂഷ ചുമതലയേറ്റു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് 2011 ബാച്ചിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ്. 

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ന്യൂഡല്‍ഹി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേന്ദ്ര ധനമന്ത്രാലയം, കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ബംഗളുരു ദൂരദര്‍ശന്‍ കേന്ദ്രം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയാണ്.

MA Mayusha | ആകാശവാണി പ്രാദേശിക വാര്‍ത്താ വിഭാഗം മേധാവിയായി എ എം മയൂഷ ചുമതലയേറ്റു

Keywords:  Thiruvananthapuram, News, Kerala, MA Mayusha, charge, Akashvani Regional News Section Head, MA Mayusha took charge as Akashvani Regional News Section Head. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia