പ്രാര്‍ത്ഥനാ സമ്മേ­ളനം: മല­പ്പു­റ­ത്ത് ബു­ധ­നാഴ്ച ട്രാഫിക് നിയ­ന്ത്രണം

 


പ്രാര്‍ത്ഥനാ സമ്മേ­ളനം: മല­പ്പു­റ­ത്ത് ബു­ധ­നാഴ്ച ട്രാഫിക് നിയ­ന്ത്രണം
മല­പ്പുറം: സ്വലാത്ത് നഗ­റില്‍ നട­ക്കുന്ന റംസാന്‍ പ്രാര്‍ത്ഥനാ സംഗ­മ­ത്തിന്റെ ഭാഗമായി മല­പ്പു­റത്ത് ബു­ധ­നാ­ഴ്ച ഗതാ­ഗത നിയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തി. വൈകു­ന്നേ­രം നാല് മണി തൊട്ട് പെരി­ന്തല്‍മണ്ണ ഭാഗ­ത്തു­നി­ന്നുള്ള ബസു­കള്‍ ഒഴി­ച്ചുള്ള ഹെവി വാഹ­ന­ങ്ങള്‍ തിരൂര്‍ക്കാട് -മ­ഞ്ചേ­രി­-­വെ­ള്ളു­വമ്പ്രം വഴിയും കോഴി­ക്കോട് നിന്നുള്ള വാ­ഹ­ന­ങ്ങള്‍ വെള്ളുവമ്പ്രത്തു നിന്ന് മഞ്ചേരി വഴിയും തിരി­ഞ്ഞു പോക­ണം.
പ്രാര്‍ത്ഥനാ സമ്മേ­ള­ന­ത്തി­ലേക്ക് പെരി­ന്തല്‍മണ്ണ ഭാഗത്തു നിന്നും വിശ്വാ­സി­ക­ളു­മായി വരുന്ന വാഹ­ന­ങ്ങള്‍ കാവു­ങ്ങല്‍ ബൈപ്പാ­സില്‍ ആളു­കളെ ഇറക്കി പാര്‍ക്ക് ചെയ്യു­ക. വേങ്ങര, കോട്ട­ക്കല്‍ വഴി വരുന്ന വാഹ­ന­ങ്ങള്‍ കിഴ­ക്കേ­തല പ്രത്യേകം സജ്ജ­മാ­ക്കിയ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യ­ണം. കോഴി­ക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹ­ന­ങ്ങള്‍ മേല്‍മുറി നോര്‍ത്തില്‍ ആളു­കളെ ഇറക്കി പാര്‍ക്ക് ചെയ്യേ­ണ്ട­താ­ണ്.

ഒരു­മ­യില്‍ ഇഫ്താ­റൊ­രുക്കി പ്രാര്‍ത്ഥനാ നഗരി

പ്രാര്‍ത്ഥനാ സമ്മേ­ളനം: മല­പ്പു­റ­ത്ത് ബു­ധ­നാഴ്ച ട്രാഫിക് നിയ­ന്ത്രണം
മല­പ്പുറം: ബു­ധ­നാഴ്ച സ്വലാത്ത് നഗ­റില്‍ നടക്കുന്ന സമൂഹ നോമ്പു­തുറ രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍ വേദി­കളി­ലൊ­ന്നാ­കും. കേര­ള­ത്തി­ന­കത്തുനിന്നും പുറ­ത്തു­ നിന്നും സ്വലാത്ത് നഗര്‍ ലക്ഷ്യ­മാക്കി വരുന്ന ലക്ഷ­ക്ക­ണ­ക്കിന് വിശ്വാ­സി­ക­ള്‍ ഇസ്‌ലാ­മിക സാഹോ­ദ­ര്യ­ത്തിന്റെ മഹത്വം വിളം­ബരം ചെയ്ത് നോമ്പു തുറ­ക്കും. ഗ്രൗണ്ടുകളില്‍ പൊതു­ജ­ന­ങ്ങള്‍ക്കും പ്രത്യേകം സജ്ജീ­ക­രിച്ച ഇഫ്താര്‍ ഖൈമ­യില്‍ പണ്ഡി­ത­ന്മാര്‍ക്കും ജനപ്രതി­നി­ധി­കള്‍ക്കുമാണ് സൗക­ര്യ­മൊ­രു­ക്കി­യി­രി­ക്കു­ന്ന­ത്.
പൊതു ജന പങ്കാ­ളി­ത്ത­ത്തോ­ടെ­യാണ് വിപു­ല­മായ നോമ്പു തുറ തയ്യാ­റാ­ക്കി­യി­രി­ക്കു­ന്ന­ത്. ജില്ല­യുടെ വിവിധ ഭാഗ­ങ്ങളിലെ ആയി­ര­ക്ക­ണ­ക്കിന് വീടു­ക­ളില്‍ തയ്യാ­റാ­ക്കുന്ന പത്തിരി ഉച്ച­യോടെ സ്വലാത്ത് നഗ­റി­ലെ­ത്തും.
ചങ്കു­വെട്ടി, കുറ്റാ­ളൂര്‍, കോഡൂര്‍, തൃപ്പ­ന­ച്ചി, വള­മം­ഗലം, കട­ലു­ണ്ടി, എട­വ­ണ്ണ­പ്പാ­റ, ചീക്കോ­ട് എന്നിവിട­ങ്ങ­ളില്‍ നിന്ന് പ്രത്യേക വാഹ­ന­ങ്ങളിലാണ് പത്തി­രി­യെ­ത്തു­ന്ന­ത്. റംസാന്‍ ഒന്ന് മുതല്‍ സ്വലാത്ത്‌നഗ­റില്‍ നട­ക്കുന്ന സമൂഹ നോമ്പു­തു­റ­യി­ലേക്ക് മല­പ്പുറം മേഖ­ല­യിലെ വീടു­ക­ളില്‍ നിന്നാണ് പത്തി­രി­യെ­ത്തിക്കുന്നത.് ഇന്നെ­ത്തുന്ന മുഴു­വന്‍ വിശ്വാ­സി­കള്‍ക്കും പത്തി­രിയും ഇറ­ച്ചി­ക്ക­റിയുമാണ് നല്‍കു­ക.
രോഗി­കള്‍ക്ക് ചപ്പാത്തിയും വെജി­റ്റ­ബിള്‍ കറിയും കൗണ്ട­റു­ക­ളില്‍ ഒരു­ക്കും. നോമ്പു തുറ വിഭ­വ­ങ്ങള്‍ എത്തി­ക്കു­ന്ന­വര്‍, നഗ­രി­യില്‍ തയ്യാ­റാ­ക്കിയി പ്രത്യേകം കൗണ്ട­റു­ക­ളി­ല്‍ ഏല്‍പ്പി­ക്ക­ണ­മെന്ന് സ്വാഗത സംഘം ഓഫീ­സില്‍ നിന്ന് അറി­യി­ച്ചു.

ലൈറ്റ് അണ­യാതെ റംസാന്‍ മുപ്പത് ദിനവും മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്
പ്രാര്‍ത്ഥനാ സമ്മേ­ളനം: മല­പ്പു­റ­ത്ത് ബു­ധ­നാഴ്ച ട്രാഫിക് നിയ­ന്ത്രണം

മല­പ്പുറം: റമ­ളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ലൈറ്റ് അണ­യാതെ സജീ­വ­മാ­ണ്. പ്രാര്‍ത്ഥനാ നഗ­രി­യിലെ ആത്മീയ ചട­ങ്ങു­ക­ളുടെ പ്രധാന വേദി­ക­ളി­ലൊ­ന്നായ ഗ്രാന്റ് മസ്ജിദ് റമ­ളാന്‍ ഒന്ന് മുതല്‍ ഇരു­പ­ത്തി­നാല് മണി­ക്കൂറും ആത്മീയ മന്ത്ര­ങ്ങ­ളാല്‍ ഭക്തി സാന്ദ്ര­മാ­ണ്. റമ­ളാന്‍ ആദ്യ ദിവസം മുതല്‍ ഇതു­വരെ ആയ­രി­ത്തോളം വിശ്വാ­സി­ക­ളാണ് ഇവിടെ ഇഅ്തികാഫ് ഇരി­ക്കു­ന്നത്. ഹദീസ് പഠനം ഖത്മുല്‍ ഖുര്‍­ആന്‍, തസ്ബീഹ് നിസ്‌കാരം, അവ്വാ­ബീന്‍ നിസ്‌കാ­രം, തൗബ, വിത്‌രി­യ്യ, വിര്‍ദു­ല്ല­ത്വീ­ഫ്, ആത്മീയ ഉപ­ദേ­ശം, ദിക്ര്‍, ദുആ മജ്‌ലി­സു­കള്‍ എന്നീ പ്രോഗ്രാ­മു­കളാണ് എല്ലാ ദിവ­സവും ഗ്രാന്റ് മസ്ജി­ദില്‍ നടു­ന്നു­വ­രു­ന്ന­ത്.

പ്രാര്‍ത്ഥനാ സമ്മേ­ളനം: മല­പ്പു­റ­ത്ത് ബു­ധ­നാഴ്ച ട്രാഫിക് നിയ­ന്ത്രണംഇഅ്തികാ­ഫി­രി­ക്കു­ന്ന­വര്‍ക്ക് നോമ്പു­തുറ, അത്താ­ഴം, മുത്താഴം, ക്ലോക്ക് റൂം തുട­ങ്ങിയ സൗക­ര്യ­ങ്ങ­ളെ­ല്ലാം ഇവിടെ സംവി­ധാ­നി­ച്ചി­ട്ടു­ണ്ട്. പുതിയ തല­മുറ വിസ്മ­രി­ക്ക­പ്പെട്ട നിര­വധി ആത്മീയ ദിക്‌റു­ക­ളു­ടെയും ചട­ങ്ങു­ക­ളു­ടെയും സ്മരണ പുതു­ക്കുന്ന വേദി കൂടി­യാ­യി­രുന്നു ഇത്. വിര്‍ദു­ല്ല­ത്വീ­ഫ്, വിത്‌രി­യ്യ, നൂറുല്‍ ഈമാന്‍, കന്‍ജുല്‍ അര്‍ശ്, സലാ­മ­ത്തുല്‍ ഈമാന്‍, അഅ്‌ളമു സ്വലാ­ത്ത് തുട­ങ്ങിയ പരി­പാ­ടി­കള്‍ വിശ്വാ­സി­കള്‍ക്ക് കൂടു­തല്‍ ആത്മീയാനു­ഭൂതി പക­രുന്ന ചട­ങ്ങായി മാറി. ഇന്നലെ മുതല്‍ കൂടു­തല്‍ പേര്‍ ഗ്രാന്റ് മസ്ജി­ദില്‍ ഇഅ്തികാ­ഫി­നെ­ത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാ­ഹീ­മുല്‍ ഖലീ­ലുല്‍ ബുഖാരിയുടെ സജീവ സാന്നിധ്യം ഇഅ്തികാ­ഫി­നെ­ത്തി­യ­വര്‍ക്ക് ആത്മീ­യാ­വേശം പക­രു­ന്നു.

Keywords: Kerala, Malappuram, Maadin, Ramzan ifthar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia