കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

 


കാസര്‍കോട്: കര്‍ണാടകയില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ, ജയിലില്‍ കഴിയുന്ന തന്റെ മോചനത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷയുണ്ടെന്നും മഅ്ദനി അറിയിച്ചതായി അദ്ദേഹത്തെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ച അന്‍വാര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.എം. ബഷീറും പി.ഡി.പിയില്‍ ചേരാന്‍ തീരുമാനിച്ച കാസര്‍കോട്ട്‌നിന്നുള്ള നേതാക്കളെയും അറിയിച്ചു.

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനിപി.ഡി.പിയില്‍ ചേര്‍ന്നവര്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനതാദളി (എസ്) ല്‍ നിന്ന് രാജിവെച്ച് പി.ഡി.പി.യില്‍ ചേര്‍ന്ന എം.കെ.ഇ. അബ്ബാസ്, എം.എം.കെ. സിദ്ദീഖ്, റഹ്മാന്‍ കുന്നുപാറ, സി.എച്ച്. അബ്ദുല്ല മൊഗ്രാല്‍, ഹമീദ് മൊഗ്രാല്‍പുത്തൂര്‍ എന്നിവരാണ് എസ്.എം. ബഷീറിനൊപ്പം മഅ്ദനിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.

Related News:
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു


Keywords: Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia