Medical Emergency | ആരോഗ്യനിലയില്‍ പുരോഗതിയില്ല; മഅ്ദനി ആശുപത്രിയില്‍ തുടരുന്നു
● ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു.
● നിലവില്‍ ഐസിയുവില്‍ ചികിത്സയില്‍.
● വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍.
കൊച്ചി: (KVARTHA) ആശുപത്രിയില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ഗുരുതരാവസ്ഥയില്‍ തുടരുന്നു. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് മഅ്ദനി.
ആഴ്ചകളായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിച്ച് കടുത്ത അസ്വസ്ഥതയില്‍ നില്‍ക്കുകയായിരുന്നുവെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദത്തിന്റെ ലെവല്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ അനുഭവപ്പെട്ടിരുന്നു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണിപ്പോള്‍ മഅ്ദനി.
#AbdulNasarMadani #PDP #Kerala #Health #ICU #BloodPressure #India