മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 17
അങ്ങ് നിശ്ചയിക്കുന്ന പ്രഗത്ഭരായ ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധമായ അന്വേഷണത്തില്‍ ഞാന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഇനിയെങ്കിലും ഈ തീവ്രവാദമുദ്രയില് നിന്ന് മോചിതനായി എന്നെ ജീവിക്കുവാന്‍ അനുവദിക്കുക.വിചാരണയുടെ പേരിലുള്ള പീഢനങ്ങളും കള്ളത്തരം നിറഞ്ഞ മീഡിയ ട്രയലും അവസ്സാനിപ്പിക്കുക.നിരന്തരമായ നികൃഷ്ടമാധ്യമവിചാരണകള് അനുഭവിച്ചും തീവ്ര-ഭീകരവാദ മുദ്രകള്‍ പേറിയും എന്നെയും ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും ഒരു മതവിഭാഗത്തെതന്നെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിച്ചുള്ള ഈ ജീവിതത്തേക്കാള്‍ ആയിരം വട്ടം ഞാന്‍ ആഗ്രഹിക്കുന്നത് ഒരു ചൈതന്യവത്തായ മരണമാണ്. അതിനുള്ള അവസരം സൃഷ്ടിക്കാനെങ്കിലും ഇന്ത്യന്‍ പ്രസിഡന്റ് എന്ന നിലയില്‍ അങ്ങേയ്ക്ക് കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
Most Respect His Excellency,
കാരാഗൃഹത്തിന്റെ ഇരുളിലിരുന്ന് കൊണ്ട് 75 ശതമാനത്തിലധികം അന്ധതയോടും നിരവധിരോഗങ്ങളുടെ വേദനങ്ങളോടും കൂടി ഒരു മാസത്തിലധികം സമയമെടുത്ത് ഞാന്‍ അങ്ങേയ്ക്ക് എഴുതിതീര്‍ത്ത ഈ കത്ത് നിര്‍ത്തുമ്പോള്‍ മുമ്പ് ഞാന്‍ സൂചിപ്പിച്ച ഒരു കാര്യം ഒന്നുകൂടി ഉണര്‍ത്തുകയാണ്. എനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി വിശുദ്ധ റംസാന് മാസത്തില്‍ നോമ്പാചരിക്കവേ എന്നെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി എന്നെ ബാംഗ്ലൂര്‍ മടിവാളയിലെ ഇന്റൊറേഗേഷന്‍ സെന്ററില്‍ വെച്ചിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാ ഏജന്‍സികളുടെയും ഉദ്യോഗസ്ഥരോട് ഞാന്‍ ചോദിച്ചിരുന്നു. എനിക്കുള്ള കൊച്ചുകൊച്ചുകഴിവുകളും വൈഭവങ്ങളും ഉപയോഗിച്ച് വഴിതെറ്റിപ്പോകുന്ന മുസ്ലിം യുവാക്കളെ നേര്‍വഴിയിലേക്ക് നയിക്കാനും അവരെ നാടിനും സമുദായത്തിനും ഉപയോഗമുള്ളവരാക്കി മാറ്റാനും എനിക്ക് ശ്രമിക്കാന്‍ കഴിയും. അതിനായി നിങ്ങള്‍ക്ക് എന്നെ ഉപയോഗപ്പെടുത്തിക്കൂടെ എന്ന്.
പക്ഷേ അവരില്‍ നിന്ന് അനുകൂലമായ യാതൊരു മറുപടിയും ഉണ്ടായില്ല. അത്തരത്തിലുള്ള ഒരു സേവനത്തിന് എന്നെ ഫലപ്പെടുത്തിയില് പലര്‍ക്കും മെഡലുകളും അവാര്‍ഡുകളും കിട്ടുന്നതിന് ഞാന്‍ ഒരു കാരണക്കാരനാവില്ല എന്ന് വരാമെന്നതുകൊണ്ടാവും അത്.
'മുസ്ലിം തീവ്രവാദത്തിന്റെ' സ്ഥിരം പ്രതീകമായി പ്രചരിപ്പിക്കുന്ന താടിയും തൊപ്പിയും എല്ലാം ഉള്ള ഒരു ലക്ഷണമൊത്ത തീവ്രവാദിയായി എന്നെ അവതരിപ്പിക്കുന്നതിലാണ് പലര്‍ക്കും താല്പര്യം. 'തീവ്രവാദക്കേസില്‍' അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് തൊപ്പിയില്ലെങ്കില്‍ അവരെ നിര്‍ബന്ധിച്ച് തൊപ്പിയിടുവിക്കുന്ന പോലീസ് ബുദ്ധിയുടെ ഉദാഹരണം ബാംഗ്ലൂരില്‍ “കൊടും തീവ്രവാദിയായി” അറസ്റ്റ് ചെയ്ത് മാസങ്ങളോളം ബാംഗ്ലൂര്‍ പോലീസും മാധ്യമങ്ങളും കൊട്ടിഘോഷിച്ച അവസാനം എന്‍.ഐ.എ. അന്വേഷണ ശേഷം യാതൊരു കുറ്റവും ചുമത്താന്‍ കഴിയാതെ വിട്ടയക്കുകയും ചെയ്ത ഡി.ആര്.ഡി.ഒ. ശാസ്ത്രജ്ഞനോടൊപ്പം വിട്ടയച്ച ഡെക്കാണ് ഹെറാള്‍ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മുതീഉര്‍ റഹ്മാന് സിദ്ദീഖിയുടെ വാക്കുകള്‍ ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തതിലേക്ക് അങ്ങയുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു.
PART 18: തൊപ്പി ഉണ്ടായാല്‍ തീവ്രവാദിയാകും അന്വേഷണ ഏജന്‍സികളുടെ പുതിയ സിദ്ധാന്തം
PART 16: പിറന്ന നാടിനോട് ചോദിക്ക് -താന്‍ തീവ്രവാദിയോ രാജ്യവിരുദ്ധനോ?
തീവ്രവാദത്തിന്റെ മുദ്രചാര്‍ത്തപ്പെട്ട്, ഒരു തെറ്റും ചെയ്യാതെ എന്റെ ജീവിതം മുഴുവന്‍ മാറാരോഗങ്ങളോട് മല്ലടിച്ച് കാരിരുമ്പഴിക്കുള്ളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രഥമ പൗരനും കരുത്തനായ പ്രസിഡന്റും എന്ന നിലയില്‍ എനിക്ക് അങ്ങയോട് ആവര്‍ത്തിച്ച് അപേക്ഷിക്കാനുള്ള ഒരു കാര്യം ഇതാണ്. ''ഈ രാജ്യത്തെ ഏറ്റവും പ്രഗത്ഭരും സത്യസന്ധരുമായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയില്‍ ഒരു അന്വേഷണസംഘത്തെ അങ്ങ് തീരുമാനിക്കുക. എനിക്ക് ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും തീവ്രവാദികളുമായ വ്യക്തികളുമായോ സംഘടനകളുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും ബന്ധമുണ്ടോ എന്നും, രാജ്യത്ത് നടന്ന ഏതെങ്കിലും സ്ഫോടനങ്ങളിലോ മറ്റ് രാജ്യവിരുദ്ധപ്രവര്ത്തനങ്ങളിലോ എനിക്ക് ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടോ എന്നും അവര്‍ വിശദമായി അന്വേഷിക്കട്ടെ. രാജ്യദ്രോഹത്തിന്റെയോ തീവ്രവാദപ്രവര്‍ത്തനങ്ങളുടെയോ ഒരു നേരിയ കണിക എങ്കിലും എന്നില്‍ കണ്ടെത്തിയാല്‍ പിന്നീട് വിശദമായ ചര്‍ച്ചക്കൊന്നും നില്‍ക്കാതെ എത്രയും വേഗം എന്നെ തൂക്കികൊന്നുകൊള്ളട്ടെ !
അങ്ങ് നിശ്ചയിക്കുന്ന പ്രഗത്ഭരായ ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധമായ അന്വേഷണത്തില്‍ ഞാന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഇനിയെങ്കിലും ഈ തീവ്രവാദമുദ്രയില് നിന്ന് മോചിതനായി എന്നെ ജീവിക്കുവാന്‍ അനുവദിക്കുക.വിചാരണയുടെ പേരിലുള്ള പീഢനങ്ങളും കള്ളത്തരം നിറഞ്ഞ മീഡിയ ട്രയലും അവസ്സാനിപ്പിക്കുക.നിരന്തരമായ നികൃഷ്ടമാധ്യമവിചാരണകള് അനുഭവിച്ചും തീവ്ര-ഭീകരവാദ മുദ്രകള്‍ പേറിയും എന്നെയും ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും ഒരു മതവിഭാഗത്തെതന്നെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിച്ചുള്ള ഈ ജീവിതത്തേക്കാള്‍ ആയിരം വട്ടം ഞാന്‍ ആഗ്രഹിക്കുന്നത് ഒരു ചൈതന്യവത്തായ മരണമാണ്. അതിനുള്ള അവസരം സൃഷ്ടിക്കാനെങ്കിലും ഇന്ത്യന്‍ പ്രസിഡന്റ് എന്ന നിലയില്‍ അങ്ങേയ്ക്ക് കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
Most Respect His Excellency,
കാരാഗൃഹത്തിന്റെ ഇരുളിലിരുന്ന് കൊണ്ട് 75 ശതമാനത്തിലധികം അന്ധതയോടും നിരവധിരോഗങ്ങളുടെ വേദനങ്ങളോടും കൂടി ഒരു മാസത്തിലധികം സമയമെടുത്ത് ഞാന്‍ അങ്ങേയ്ക്ക് എഴുതിതീര്‍ത്ത ഈ കത്ത് നിര്‍ത്തുമ്പോള്‍ മുമ്പ് ഞാന്‍ സൂചിപ്പിച്ച ഒരു കാര്യം ഒന്നുകൂടി ഉണര്‍ത്തുകയാണ്. എനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി വിശുദ്ധ റംസാന് മാസത്തില്‍ നോമ്പാചരിക്കവേ എന്നെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി എന്നെ ബാംഗ്ലൂര്‍ മടിവാളയിലെ ഇന്റൊറേഗേഷന്‍ സെന്ററില്‍ വെച്ചിരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാ ഏജന്‍സികളുടെയും ഉദ്യോഗസ്ഥരോട് ഞാന്‍ ചോദിച്ചിരുന്നു. എനിക്കുള്ള കൊച്ചുകൊച്ചുകഴിവുകളും വൈഭവങ്ങളും ഉപയോഗിച്ച് വഴിതെറ്റിപ്പോകുന്ന മുസ്ലിം യുവാക്കളെ നേര്‍വഴിയിലേക്ക് നയിക്കാനും അവരെ നാടിനും സമുദായത്തിനും ഉപയോഗമുള്ളവരാക്കി മാറ്റാനും എനിക്ക് ശ്രമിക്കാന്‍ കഴിയും. അതിനായി നിങ്ങള്‍ക്ക് എന്നെ ഉപയോഗപ്പെടുത്തിക്കൂടെ എന്ന്.
പക്ഷേ അവരില്‍ നിന്ന് അനുകൂലമായ യാതൊരു മറുപടിയും ഉണ്ടായില്ല. അത്തരത്തിലുള്ള ഒരു സേവനത്തിന് എന്നെ ഫലപ്പെടുത്തിയില് പലര്‍ക്കും മെഡലുകളും അവാര്‍ഡുകളും കിട്ടുന്നതിന് ഞാന്‍ ഒരു കാരണക്കാരനാവില്ല എന്ന് വരാമെന്നതുകൊണ്ടാവും അത്.
'മുസ്ലിം തീവ്രവാദത്തിന്റെ' സ്ഥിരം പ്രതീകമായി പ്രചരിപ്പിക്കുന്ന താടിയും തൊപ്പിയും എല്ലാം ഉള്ള ഒരു ലക്ഷണമൊത്ത തീവ്രവാദിയായി എന്നെ അവതരിപ്പിക്കുന്നതിലാണ് പലര്‍ക്കും താല്പര്യം. 'തീവ്രവാദക്കേസില്‍' അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് തൊപ്പിയില്ലെങ്കില്‍ അവരെ നിര്‍ബന്ധിച്ച് തൊപ്പിയിടുവിക്കുന്ന പോലീസ് ബുദ്ധിയുടെ ഉദാഹരണം ബാംഗ്ലൂരില്‍ “കൊടും തീവ്രവാദിയായി” അറസ്റ്റ് ചെയ്ത് മാസങ്ങളോളം ബാംഗ്ലൂര്‍ പോലീസും മാധ്യമങ്ങളും കൊട്ടിഘോഷിച്ച അവസാനം എന്‍.ഐ.എ. അന്വേഷണ ശേഷം യാതൊരു കുറ്റവും ചുമത്താന്‍ കഴിയാതെ വിട്ടയക്കുകയും ചെയ്ത ഡി.ആര്.ഡി.ഒ. ശാസ്ത്രജ്ഞനോടൊപ്പം വിട്ടയച്ച ഡെക്കാണ് ഹെറാള്‍ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മുതീഉര്‍ റഹ്മാന് സിദ്ദീഖിയുടെ വാക്കുകള്‍ ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തതിലേക്ക് അങ്ങയുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു.
PART 18: തൊപ്പി ഉണ്ടായാല്‍ തീവ്രവാദിയാകും അന്വേഷണ ഏജന്‍സികളുടെ പുതിയ സിദ്ധാന്തം
PART 16: പിറന്ന നാടിനോട് ചോദിക്ക് -താന്‍ തീവ്രവാദിയോ രാജ്യവിരുദ്ധനോ?
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.