വിദഗ്ധരായ ബാംഗ്ലൂര്‍ പോലീസ് സംഘം !

 


മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 9

Respected Your Excellency,
ബാംഗ്ലൂര്‍ പോലീസിലെ ഏറ്റവും വിദഗ്ധരായ അന്വോഷണസംഘം ആയ സി.സി.ബി. സമഗ്രഅന്വേഷണം നടത്തി നിരവധി സാക്ഷിമൊഴികളുടെ ബലത്തില്‍ അറസ്റ്റ് ചെയ്തതും, നാര്‍ക്കോ അനാലിസിസ് ടെസ്റ്റില്‍ താനാണ് ബോംബ് വെച്ചത് എന്ന് സമ്മതിക്കുകയും കൊടുംകുറ്റവാളിയായി രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും ചിത്രീകരിച്ചയാളുമായ Sami Bagewadi എന്നയാള്‍ ഇന്ന് ഈ കേസില്‍ പ്രതിയല്ല. ഇയാള്‍ ഈ കേസില്‍ പ്രതിയല്ല എന്ന് മറ്റൊരു സമഗ്ര അന്വേഷണത്തിലൂടെ കണ്ടെത്തിയതിനാല്‍ അദ്ദേഹത്തെ ഈ കേസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അയാളുടെ നാര്‍ക്കോ റിപ്പോര്‍ട്ട് ഉള്‍പ്പെടെ എല്ലാം വെറുതെയായി.!!!

നമ്മുടെ രാജ്യത്ത് ബോംബ് കേസില്‍ ഒരാള്‍ പ്രതിയാകന്നതും ആ സ്ഥാനത്ത് നിന്ന് മാറുന്നതും, നാര്‍ക്കോ റിപ്പോര്‍ട്ടുകള്‍ പോലും സൃഷ്ടിക്കപ്പെടുന്നതും പിന്നീടത് അസ്വീകാര്യമാകുന്നതും എങ്ങനെയാന്ന് മനസ്സിലാക്കാന്‍ ബാംഗ്ലൂര്‍ സ്‌ഫോടനകേസ് ശ്രദ്ധിച്ചാല്‍ മതിയാകും.

2) പിന്നീട് നടന്ന മറ്റൊരു സമഗ്ര അന്വേഷണത്തില്‍ നിരവധി പേരെ പ്രതികളാക്കിയപ്പോള്‍ അതില്‍ 31-ാമത്തെ പ്രതിയായി എന്നെയും ചേര്‍ത്തു.

എന്നെ പ്രതിയാക്കുന്നതിന് ഏറ്റവും പ്രധാന കാരണമായി പോലീസ് ഹാജരാക്കുന്നതും എന്റെ കേസ് മുഴുവന്‍ കെട്ടിച്ചമക്കുന്നതും 168-ാം കേസില്‍ സാക്ഷിയായ മസീദ് എന്നയാളിന്റെ സ്റ്റേറ്റ്‌മെന്റിലൂടെയാണ്. ഇയാള്‍ എറണാകുളം സ്വദേശിയാണ്. ''ഒരു ദിവസം എറണാകുളത്ത് എന്റെ വീട്ടില്‍ വന്നുവെന്നും അപ്പോള്‍ ബാംഗ്ലൂര്‍ സ്‌ഫോടനകേസിന്റെ പ്രതികലുമായി ഞാന്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്നും തുടങ്ങിയുള്ള വിശദമായ മൊഴിയാണ് ഇയാളുടേത്. വളരെ വിശദമായ മൊഴിയുടെ അവസാനം ഇയാള്‍ പറയുന്നത് ഇത്രയും കാലം ഞാന്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് പറയാതിരുന്നത്് പേടികൊണ്ടാണ്. ഇപ്പോള്‍ ഈ കേസിലെ പ്രതിയായ തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ നിങ്ങള്‍ വിളിച്ചതനുസരിച്ച് ഞാന്‍ കണ്ണൂര്‍ വന്ന് ഈ മൊഴി നല്‍കുകയാണ്'' എന്നുമാണ് ഇയാളുടെ മൊഴി.

Respected Your Excellency,
നീണ്ട 10 കൊല്ലം ജയിലില്‍ കിടന്ന നരകയാതന അനുഭവിച്ച എന്നെ കുടുക്കാന്‍ വേണ്ടി ബാംഗ്ലൂര്‍ പോലീസ് കെട്ടിച്ചമ്മച കള്ളക്കേസില്‍ എനിക്കെതിരെ തയ്യാറാക്കിയ ഈ സാക്ഷിയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ഇങ്ങനെ ഒരു മൊഴി ചാര്‍ജ് ഷീറ്റില്‍ ഉണ്ടെന്ന് മറ്റും പത്രങ്ങളിലൂടെ എന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അറിയാന്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ ആരാണെന്ന് അന്വേഷിച്ചു. അപ്പോഴാണ് ബാംഗ്ലൂര്‍ പോലീസിന്റെ സമഗ്ര അന്വേഷണത്തിന്റെ മഹത്വം മനസ്സിലാകുന്നത്.

ബാംഗ്ലൂര്‍ പോലീസ് എറണാകുളത്ത് നിന്ന് 350 കിലോമീറ്ററിലധികം ദൂരെ കണ്ണൂര്‍ എന്ന സ്ഥലത്തേക്ക് വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്തുവെന്ന് പറയുന്ന ദിവസം (11-12-2009)തീയതിയില്‍ ഇയാള്‍ എറണാകുളത്തെ പ്രശസ്തമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (ഐ.സി.യു) വില്‍ കോമ സ്റ്റേജില്‍ കിടക്കുകയായിരുന്നു. ഈ ദിവസം കഴിഞ്ഞ് 5-ാമത്തെ ദിവസം ഇയാള്‍ മരിക്കുകയും ചെയ്തു. സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു ഇയാളുടെ രോഗം. സ്‌കിന്‍ കാന്‍സര്‍ ബാധിച്ച് കോമാ സ്റ്റേജില്‍ എറണാകുളത്തെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ഐ.സി.യു.വില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്നയാളിനെ 350 കിലോമീറ്റര്‍ ദൂരെ കണ്ണൂരില്‍ വെച്ച് വിശദമായി മൊഴിയെടുത്തു എന്ന് പച്ചക്കള്ളവും കൃത്രിമവുമായ രേഖ ഉണ്ടാക്കി ആ കള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് എല്ലാ ഹോസ്പിറ്റല്‍ രേഖകളും ഹാജാരാക്കി ഇന്ത്യയിലെ എല്ലാ കോടതികളിലും പ്രഗത്ഭരായ അഡ്വക്കേറ്റുമാര്‍ വാദിച്ചുവെങ്കിലും ഒരിടത്തുനിന്നും എനിക്ക് നീതി ലഭിച്ചിട്ടില്ലായെന്ന് ഈ രാജ്യത്തിന്റെ പ്രഥമപൗരനായ അങ്ങയോട് വിനയപൂര്‍വ്വം അറിയിക്കുകയാണ്.

എനിക്കെതിരെ ബാംഗ്ലൂര്‍ പോലീസ് തയ്യാറാക്കിയിരിക്കുന്ന മറ്റൊരു സാക്ഷി.

172-ാംസാക്ഷിയായ ജോസ് വര്‍ഗ്ഗീസ് എന്നയാള്‍, ഞാന്‍ എറണാകുളത്ത് താമസിച്ചിരുന്ന വാടകവീട്ടിന്റെ Custodian ആണ് ഇയാള്‍.

''ഞാന്‍ അബ്ദുന്നാസിര്‍ മഅ്ദനി താമസിച്ചിരുന്ന വീടിന്റെ വാടക വാങ്ങാനായി ഒരു ദിവസം അദ്ദേഹത്തിന്റെ ബെഡ് റൂമിലേക്ക് കടന്നുചെന്നപ്പോള്‍ ബാംഗ്ലൂര്‍ കേസിലെ പ്രതിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംസാരത്തില്‍ ബാംഗ്ലൂര്‍ സ്‌ഫോടനം എന്ന് പറയുന്ത് ഞാന്‍ കേട്ടു എന്ന് ഇയാള്‍ മൊഴി നല്‍കി എന്നാണ് ബാംഗ്ലൂര്‍ പോലീസ് എഴുതിപിടിപ്പിച്ചിരിക്കുന്നത്.

''താന്‍ ഇങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലായെന്നും മദനി താമസിച്ചിരുന്ന വീട് തന്റെ സഹോദരിയുടേതാണെന്നും ആ വീട്ടില്‍ ഒരിക്കലും താന്‍ വാടക വാങ്ങാന്‍ പോയിട്ടില്ലായെന്നും വീട് വാടക ഒരിക്കലും ക്യാഷ് ആയി നേരിട്ട് വാങ്ങിയിട്ടില്ലായെന്നും അത് എല്ലാം മാസവും കോര്‍പറേഷന്‍ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യാറുള്ളതെന്നും തന്റെ പേരില്‍ ഒരു കള്ളമൊഴിയുണ്ടാക്കിയത് നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കാനാണെന്നുമാണ് മനസ്സിലാക്കുന്നത്'' എന്നും ബോധ്യപ്പെടുത്തികൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ 28-7-2010 തീയതിയില്‍ ടി ജോസ് വര്‍ഗ്ഗീസ് ബാംഗ്ലൂര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എറണാകുളം സി.ജെ.എം. കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ടി കോടതി അന്യായം ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

വിദഗ്ധരായ ബാംഗ്ലൂര്‍ പോലീസ് സംഘം !ഈ മൊഴികളൊന്നും പോരെന്ന് തോന്നിയതുകൊണ്ടാവാം ബാംഗ്ലൂര്‍ പോലീസ് എനിക്കെതിരെ ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാന ആരോപണം ''ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് ബാംഗ്ലൂരില്‍ നിന്നും 250 കിലോമീറ്ററോളം അകലെയുള്ള കൂര്‍ഗ് എന്ന സ്ഥലത്തെ ഒരു ഇഞ്ചിത്തോട്ടത്തില്‍ വെച്ച് ആണെന്നും അവിടെ ദിവസങ്ങളോളം താമസിച്ച് ഗൂഢാലോചനയുടെ ഇടയില്‍ ഒരു ദിവസം താടിയും തൊപ്പിയുമുള്ള കണ്ണടവെച്ച ഒരു കാല്‍ ഇല്ലാത്ത ഒരാള്‍ അംബസിഡര്‍ കാറില്‍ വന്നുവെന്നും അയാള്‍ മദനി ആയിരുന്നുവെന്നും പിന്നീട് ടി.വിയില്‍ കണ്ടപ്പോള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു'' എന്നുമാണ്.

PART 10:  കുടകിലെ സത്യം

PART  8:  ഭരണകൂടത്തോടുള്ള എണ്ണിയാല്‍ തീരാത്ത ചോദ്യങ്ങള്‍

Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia