മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 8
Most Respected President,
ദീര്‍ഘമായ ഒരു പതിറ്റാണ്ടുകാലത്തെ അകാരണ ജയില്‍ വാസത്തിലൂടെ ലഭിച്ച നിരവധി രോഗങ്ങളുമായി മല്ലടിച്ച് ദിവസവും നിരവധി മരുന്നുകള്‍ കഴിച്ച് ജീവന് നിലനിര്ത്തികൊണ്ടു മുന്നോട്ട് പോകുമ്പോഴും എന്റെ ജയില്‍ മോചനത്തിന് ശേഷമുള്ള ഓരോ ദിവസങ്ങളും ഓരോ മണിക്കൂറുകളും ഓരോ മിനിറ്റുകളും ഞാന്‍ കേരളീയ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിമാത്രമാണ് വിനിയോഗിച്ചത് എന്ന് കേരളത്തിന്റെ അന്നത്തെയും ഇന്നത്തയും മന്ത്രിമാരുള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യമുള്ള കാര്യമാണ്.
എന്നിട്ടും എങ്ങിനെയാണ് എന്നെ ഒരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാക്കി വീണ്ടും ജയിലില്‍ അടയ്ക്കാന്‍ കഴിയുന്നത്? എങ്ങിനെയാണ് കൊടും തീവ്രവാദികളുടെ പേരില്‍ ചുമത്തപ്പെടാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ. ആക്ട് ചുമത്തി ഒരിക്കലും ജാമ്യം പോലും കിട്ടാതെ എന്നെ കുടുക്കിയിട്ടിരിക്കുന്നത്? .
എങ്ങിനെയാണ് അര്‍ഹമായ ചികിത്സ നല്കതെ എന്റെ കണ്ണുകളുടെ കാഴ്ചശക്തി നഷ്ടപ്പെട്ട് ഞാന്‍ പൂര്‍ണ്ണാന്ധതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത് ന്യായമാകുന്നത്്? .
എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായമായ 33-ാമത്തെ വയസ്സില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ഒരു പതിറ്റാണ്ട് ജയിലില്‍ അടച്ചതും വീണ്ടും അതേ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് വേറൊരു സംസ്ഥാനത്തെ ജയിലില്‍ അടയ്ക്കുന്നത് എന്ത് ന്യായമാണുള്ളത്? 1990 കാലഘട്ടത്തില്‍ ഞാന്‍ നടത്തിയ ചില പ്രസംഗങ്ങള്‍ തെറ്റായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ “അന്നത്തെ പ്രസംഗത്തില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നിയിട്ടുണ്ടെങ്കില്‍ അവരോടൊല്ലാം മാപ്പ് ചോദിക്കുന്നു” എന്ന് പരസ്യമായി മാപ്പപേക്ഷ നടത്തിയ എന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് ഫൂലന് ദേവിക്ക് പോലും മാപ്പ് കൊടുത്ത ഇന്ത്യന്‍ സംവിധാനത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്?
1993-ല്‍ വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം 1998 മുതല്‍ ഇപ്പോഴും ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിധവയെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭാര്യയ്ക്കും അനാഥക്കുഞ്ഞുങ്ങളെപ്പോലെ ജീവിക്കുന്ന എന്റെ മക്കള്‍ക്കും അവര്‍ക്ക് നഷ്ടപ്പെട്ടുപോയ ജീവിതത്തിന് പകരം നല്കാന് ഏതു കോടതിക്കും ഭരണകൂടത്തിനുമാണ് കഴിയുക?
Most Respected Sir,
25-07-2008-ല്‍ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അവസാനപ്രതിയായി (31-ാം പ്രതി) എന്നെ അറസ്റ്റ് ചെയ്തത് തികച്ചും ആസൂത്രിതമായ ഒരു നാടകത്തിന്റെ ഭാഗമാണെന്നും 10 വര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടതിന് ശേഷം പലരുടെയും മോഹങ്ങള്‍ സഫലമാകാതെ കോടതിവഴി ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടതിലുള്ള ചില രാഷ്ട്രീയനേതാക്കളുടെയും രാജ്യത്തെ ചില ഏജന്‍സികളുടെയും പകതീര്‍ക്കാന്‍ വീണ്ടും മറ്റൊരു സംസ്ഥാനത്ത് എന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എന്റെ മേല്‍ ചുമത്തപ്പെട്ട ചാര്‍ജ്ജ് ഷീറ്റ് ഒരാവര്‍ത്തി വായിച്ചുനോക്കുന്ന,നിയമത്തെപ്പറ്റി പ്രാഥമിക ജ്ഞാനം ഉള്ള ഏതൊരാള്‍ക്കും മനസ്സിലാവും. അതില്‍ ചില സുപ്രധാന കാര്യങ്ങള്‍ അങ്ങയുടെ സജീവശ്രദ്ധക്ക് വേണ്ടി വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.
1) 25-07-2008-ല്‍ ബാംഗ്ലൂരില്‍ ഒരു സ്ത്രീ മരിക്കാന്‍ കാരണമായ ബോംബ് സ്ഫോടനകേസിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തിയ ബാംഗ്ലൂര്‍ പോലീസിലെ സ്പെഷ്യല്‍ ടീം ആയ സി.സി.ബി. ഈ കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സെമിഭാഗ്യവാഡി എന്ന കര്‍ണ്ണാടക സംസ്ഥാനക്കാരനായ യുവാവിനെ ആയിരുന്നു.
ഇയാള്‍ ബോംബ് വെക്കാന്‍ കൊണ്ടുപോകുന്നത് കണ്ട നിരവധിപേരെ പോലീസ് സാക്ഷികളാക്കി. ഏതു നിറത്തിലാണ് ഏതു വാഹനത്തിലാണ് ബോംബ് കൊണ്ടുപോയതെന്നുവരെ 'സാക്ഷികള്‍' മൊഴികൊടുത്തു.സെമി ഭാഗ്യവാഡി എന്നയാള്‍ കുറ്റം സമ്മതിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സെമി ഭാഗ്യവാഡിയെ സി.സി.ബി. നാര്‍ക്കോ അനാലിസ്സ് ടെസ്റ്റിന് വിധേയമാക്കി. ആ ടെസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ''ഞാനാണ് ബോംബ് വെച്ചത് എന്നും എന്റെ തൗഖീര്‍,അബുസുബ്ഹാന്‍ഏ എന്നീ ആളുകളും ബോംബ് വെക്കാന്‍ ഉണ്ടായിരുന്നു വെന്നും അയാള്‍ സമ്മതിച്ചതായും ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്ത് അയാള്‍ക്കെതിരെ ബാംഗ്ലൂര്‍ പോലീസ് A C C M കോടതിയില്‍ 23-12-2008 തീയതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കാലയളവിലെല്ലാം ഇയാള്‍ ഈ കേസിന്റെ പേരില്‍ ബാംഗ്ലൂര്‍ ജയിലിലായിരുന്നു.
PART 9: വിദഗ്ധരായ ബാംഗ്ലൂര്‍ പോലീസ് സംഘം !
PART 7: പൊലിറ്റിക്കല്‍ മൈലേജ്

Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.