മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 15
എന്നാല്‍ കള്ളക്കേസില്‍ പെടുത്തി ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടശേഷം ഇന്നുവരെ ചെറുതോ വലുതോ ആയ രാജ്യത്ത് നടന്ന ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ രാജ്യത്തെ ഏതെങ്കിലും ഒരു ഏജന്‍സിയോ ഒരു സാദാ പോലീസ് കോണ്‍സ്റ്റബിള്‍ പോലുമോ ജയിലില്‍ വന്ന് എന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കാരണം രാജ്യത്തെ മുഴുവന്‍ ഏജന്‍സികള്‍ക്കുമറിയാം ഇത്തരത്തില്‍ നടക്കുന്ന ഒരു കാര്യവുമായും എനിക്ക് ബന്ധമില്ലായെന്നും ഇത്തരം രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളോട് എനിക്ക് ഒരു നിലയിലും യോജിപ്പില്ലാ എന്നതും. എന്നിട്ടും ബാംഗ്ലൂരിലെ ചില പത്രമാധ്യമങ്ങളെ സ്വാധീനിച്ച് ഇത്തരം ഹീനമായ കള്ളവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആയി വരുത്തിക്കുന്നതിന്റെ പിന്നില്‍ ബാംഗ്ലൂരിലെ ചില പോലീസ് ഉദ്യോഗസ്ഥരാണെന്ന് ഞാന്‍ ന്യായമായി സംശയിക്കുന്നു.
Most Respected Sir,
ഈ രാജ്യത്തിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന, എല്ലാതരം ഭീകരപ്രവര്‍ത്തനങ്ങളും എന്റെ മതവിശ്വാസത്തിന് എതിരാണെന്ന് ഉറച്ച് വിശ്വസിക്കുന്ന, രാജ്യത്ത് സമാധാനത്തിന് ഭംഗം വരുത്തുന്ന ശക്തികളെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പൗരനെ തീവ്രവാദമുദ്ര ചാര്‍ത്തി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയത് തന്റേതല്ലാത്ത ഒരു സംസ്ഥാനത്ത് ഒന്‍പതര വര്‍ഷം ജയിലില്‍ അടയ്ക്കുക, രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ച് സ്വന്തം കിടപ്പാടം പോലും വിറ്റ് നിരന്തരം നിയമപോരാട്ടം നടത്തി സമ്പൂര്‍ണ്ണ നിരപരാധിത്വം കോടതി വഴി തെളിയിച്ച് ജയില്‍ മോചിതനാകുക.
തകര്‍ന്ന ആരോഗ്യവും തളര്‍ന്ന ശരീരവുമായി വീണ്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ വീണ്ടും ഒരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് വേറൊരു സംസ്ഥാനത്തെ ജയിലില്‍ കൊണ്ടുപോയി പീഡിപ്പിക്കുക, ചികിത്സ കിട്ടാതെ കണ്ണിന് അന്ധത ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ അടിമപ്പെട്ട് ആരോഗ്യം തകര്‍ന്നിട്ടും രാജ്യത്തെ നിയമവ്യവസ്ഥയില്‍ പ്രതീക്ഷഅര്‍പ്പിച്ചുകൊണ്ട് ട്രയല്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ ലക്ഷകണക്കിന് രൂപ മുടക്കി കേസു നടത്തികൊണ്ട് എപ്പോഴെങ്കിലും നീതികിട്ടുമെന്ന പ്രതീക്ഷയില്‍ നിയമപോരാട്ടം നടത്തി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴും യാതൊരു സ്വസ്ഥതയും നല്‍കാതെ ജയിലിലെ മറ്റു തടവുകാരെ പോലും എതിരായി ഇളക്കിവിട്ട് ആക്രമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പച്ചക്കള്ളങ്ങള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിച്ച് കൊണ്ട് അക്രമിച്ചുകൊണ്ടേയിരിക്കുന്നതിനെ ഞാന്‍- ഒരിന്ത്യന്‍ പൗരന്‍-എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നറിയാത്ത വേദനയിലാണ് ഈ രാജ്യത്തിന്റെ പ്രഥമപൗരനായ അങ്ങേക്ക് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
അങ്ങ് 17-03-2013-ല്‍ മലയാള മനോരമയുടെ .125-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ അര്‍ത്ഥഗംഭീരമായ പ്രസംഗം അടുത്ത ദിവസം ജയിലില്‍ എനിക്ക് ലഭിച്ച പത്രങ്ങളിലൂടെ വായിക്കുകയുണ്ടായി.
''വിശ്വാസ്യതയും സ്വാതന്ത്ര്യവും നാണയത്തിന്റെ ഇരുവശങ്ങളാണ്. മാധ്യമസ്വാതന്ത്ര്യം ഉത്തരവാദിത്ത്വത്തോട് കൂടിയുള്ളതാണ് മാധ്യമങ്ങള്‍ വായനക്കാരോടും കാഴ്ചക്കാരോടും അതുവഴി രാഷ്ട്രത്തോടും പ്രതിബദ്ധരാണ്........................''
''ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ ഗീതാജ്ഞലിയില്‍ പറയുന്നുണ്ട് പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ചും പ്രധാനമാണ്. സത്യത്തെക്കുറിച്ചുള്ള ടാഗോറിന്റെ വരികള്‍.”
ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കകുയും ജയിലിന്റെ ഇടുങ്ങിയ ഇരുളടഞ്ഞ സെല്ലില്‍ കഴിയുന്ന അയാള്‍ക്ക് യാതൊന്നും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇങ്ങനെ നടത്തപ്പെടുന്ന മാധ്യമവിചാരണയ്‌ക്കെതിരെ ഇന്ത്യയുടെ പരമോന്നതനീതിപീഠമായ സുപ്രീം കോടതിയുടെ Honourable Chief Justice Sree Althamas Kabeer ശക്തമായ ഭാഷയില്‍ പ്രതകരിച്ചത് 24-02-2013-ലെ മാധ്യമം എന്ന മലയാള പത്രത്തില്‍ വന്നിരുന്നു
''മാധ്യമവിചാരണ പ്രതികള്‍ക്കെതിരെ മുന്‍വിധി ഉയര്‍ത്തുന്നു'' എന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് തന്നെ പറയുമ്പോള്‍ കര്‍ണ്ണാടക പോലൊരു സംസ്ഥാനത്ത് എന്നെപ്പോലുള്ള നിരപരാധികള്‍ മാധ്യമവിചാരണയിലൂടെ കോടതികള്‍ സ്വാധീനിക്കപ്പെടുന്നതില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുവാന്‍ കഴിയുക? എങ്ങനെയാണ് എന്നെപ്പോലൊരാളിന് നിരപരാധിത്വം തെളിയിച്ച് നീതി ലഭ്യമാക്കാന്‍ കഴിയുക.?
Honourable His Excellency,
ഞാന്‍ ഒരു തീവ്രവാദിയോ ഭീകരവാദിയോ അല്ല. ഒരു തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുകയോ പിന്തുണയ്ക്കാനോ എനിക്ക് കഴിയില്ല. അത് എന്റെ മതവിശ്വാസത്തിന് തന്നെ പൂര്‍ണ്ണമായും എതിരാണ്. ആരെങ്കിലും “ഒരു നിരപരാധിയെ വധിച്ചാല്‍ അയാള്‍ മാനവകുലത്തിനെ ഒന്നടങ്കം വധിച്ചവനെപ്പോലെയാണ”് (വി. ഖുര്‍ആന്‍) എന്ന് ഉദ്‌ബോധിപ്പിക്കുന്ന വിശുദ്ധഖുര്‍ആനില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു ശരിയായ മുസ്ലിം എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതും നിരവധി നിരപരാധികള്‍ പിടഞ്ഞുവീണ് മരിച്ചുകൊണ്ടിരിക്കുന്നതുമായ മുഴുവന്‍ ബോംബ് ആക്രമണങ്ങള്‍ക്കും ഞാന്‍ എതിരാണ്. പിറന്ന നാടിനോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതുകൊണ്ടുതന്നെ എന്റെ രാജ്യത്തിനെതിരെ നടക്കുന്ന ഏതു നീക്കങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
എന്റെ പ്രസംഗജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ബാബരി മസ്ജിദിനോടും മറ്റും ബന്ധപ്പെട്ട് രാജ്യത്തെ പൊതുഅന്തരീക്ഷം ചൂടിപിടിച്ചിരുന്ന ഘട്ടത്തില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളുടെ ശൈലിയില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് എനിക്ക് ബോധ്യപ്പെടുകയും അക്കാര്യത്തില്‍ ഞാന്‍ ആത്മപരിശോധന നടത്തിയ ഞാന്‍ കേരളീയ സമൂഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്. 1993 മുതല്‍ ഞാന്‍ കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുടെ കൂട്ടായ്മയായ ഒരു മതേതരജനാധിപത്യപാര്‍ട്ടിയുടെ ചെയര്‍മാനാകുകയും നിരവധി ജീവകാരുണ്യവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയാളുമാണ്.
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇപ്പോള്‍ ഏറ്റവും അവസാനം ഇക്കഴിഞ്ഞ ഏപ്രില്‍ 18-ാം തിയതി ബാഗ്ലൂര്‍ ബി ജെ പി ഓഫീസിന് മുന്നില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നുവെന്ന വാര്‍ത്ത വന്ന ശേഷം കര്‍ണ്ണാടകത്തിലെ ചില പത്രങ്ങളും കന്നടചാനലുകളും “മദനിയുടെ പങ്ക് സംശയിക്കുന്നു” വെന്ന് പറഞ്ഞ് വ്യാജവാര്‍ത്ത കൊടുക്കാന്‍ തുടങ്ങി റ്റിവി 9 എന്ന കന്നടചാനല്‍ 19-ാം തിയതി വ്യാഴഴ്ച 7മണിക്ക് ശേഷം തുടര്‍ച്ചയായി എന്‍രെ ഫോട്ടോ കൊടുത്തു കൊണ്ട് “സ്‌ഫോടനത്തിന് പിന്നില്‍ മഅ്ദനി എന്ന് സംശയം” എന്ന വാര്‍ത്ത കൊടുത്തുകൊണ്ടിരിന്നു.സംയുക്തകര്‍ണ്ണാടക എന്ന ന്യൂസ് പേപ്പര്‍ എന്റെ ഫോട്ടോ കൊടുത്തിട്ട് പച്ചക്കള്ളങ്ങള്‍ നിറഞ്ഞ വാര്‍ത്ത കൊടുത്തിട്ട് “എന്നെ ഉടനെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വരും” എന്നും കൊടുക്കുകയുണ്ടായി
എന്നാല്‍ കള്ളക്കേസില്‍ പെടുത്തി ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടശേഷം ഇന്നുവരെ ചെറുതോ വലുതോ ആയ രാജ്യത്ത് നടന്ന ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ രാജ്യത്തെ ഏതെങ്കിലും ഒരു ഏജന്‍സിയോ ഒരു സാദാ പോലീസ് കോണ്‍സ്റ്റബിള്‍ പോലുമോ ജയിലില്‍ വന്ന് എന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കാരണം രാജ്യത്തെ മുഴുവന്‍ ഏജന്‍സികള്‍ക്കുമറിയാം ഇത്തരത്തില്‍ നടക്കുന്ന ഒരു കാര്യവുമായും എനിക്ക് ബന്ധമില്ലായെന്നും ഇത്തരം രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളോട് എനിക്ക് ഒരു നിലയിലും യോജിപ്പില്ലാ എന്നതും. എന്നിട്ടും ബാംഗ്ലൂരിലെ ചില പത്രമാധ്യമങ്ങളെ സ്വാധീനിച്ച് ഇത്തരം ഹീനമായ കള്ളവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആയി വരുത്തിക്കുന്നതിന്റെ പിന്നില്‍ ബാംഗ്ലൂരിലെ ചില പോലീസ് ഉദ്യോഗസ്ഥരാണെന്ന് ഞാന്‍ ന്യായമായി സംശയിക്കുന്നു.
Most Respected Sir,
ഈ രാജ്യത്തിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന, എല്ലാതരം ഭീകരപ്രവര്‍ത്തനങ്ങളും എന്റെ മതവിശ്വാസത്തിന് എതിരാണെന്ന് ഉറച്ച് വിശ്വസിക്കുന്ന, രാജ്യത്ത് സമാധാനത്തിന് ഭംഗം വരുത്തുന്ന ശക്തികളെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പൗരനെ തീവ്രവാദമുദ്ര ചാര്‍ത്തി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയത് തന്റേതല്ലാത്ത ഒരു സംസ്ഥാനത്ത് ഒന്‍പതര വര്‍ഷം ജയിലില്‍ അടയ്ക്കുക, രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ച് സ്വന്തം കിടപ്പാടം പോലും വിറ്റ് നിരന്തരം നിയമപോരാട്ടം നടത്തി സമ്പൂര്‍ണ്ണ നിരപരാധിത്വം കോടതി വഴി തെളിയിച്ച് ജയില്‍ മോചിതനാകുക.
തകര്‍ന്ന ആരോഗ്യവും തളര്‍ന്ന ശരീരവുമായി വീണ്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ വീണ്ടും ഒരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് വേറൊരു സംസ്ഥാനത്തെ ജയിലില്‍ കൊണ്ടുപോയി പീഡിപ്പിക്കുക, ചികിത്സ കിട്ടാതെ കണ്ണിന് അന്ധത ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ അടിമപ്പെട്ട് ആരോഗ്യം തകര്‍ന്നിട്ടും രാജ്യത്തെ നിയമവ്യവസ്ഥയില്‍ പ്രതീക്ഷഅര്‍പ്പിച്ചുകൊണ്ട് ട്രയല്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ ലക്ഷകണക്കിന് രൂപ മുടക്കി കേസു നടത്തികൊണ്ട് എപ്പോഴെങ്കിലും നീതികിട്ടുമെന്ന പ്രതീക്ഷയില്‍ നിയമപോരാട്ടം നടത്തി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴും യാതൊരു സ്വസ്ഥതയും നല്‍കാതെ ജയിലിലെ മറ്റു തടവുകാരെ പോലും എതിരായി ഇളക്കിവിട്ട് ആക്രമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പച്ചക്കള്ളങ്ങള്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിച്ച് കൊണ്ട് അക്രമിച്ചുകൊണ്ടേയിരിക്കുന്നതിനെ ഞാന്‍- ഒരിന്ത്യന്‍ പൗരന്‍-എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നറിയാത്ത വേദനയിലാണ് ഈ രാജ്യത്തിന്റെ പ്രഥമപൗരനായ അങ്ങേക്ക് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
അങ്ങ് 17-03-2013-ല്‍ മലയാള മനോരമയുടെ .125-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ അര്‍ത്ഥഗംഭീരമായ പ്രസംഗം അടുത്ത ദിവസം ജയിലില്‍ എനിക്ക് ലഭിച്ച പത്രങ്ങളിലൂടെ വായിക്കുകയുണ്ടായി.
''വിശ്വാസ്യതയും സ്വാതന്ത്ര്യവും നാണയത്തിന്റെ ഇരുവശങ്ങളാണ്. മാധ്യമസ്വാതന്ത്ര്യം ഉത്തരവാദിത്ത്വത്തോട് കൂടിയുള്ളതാണ് മാധ്യമങ്ങള്‍ വായനക്കാരോടും കാഴ്ചക്കാരോടും അതുവഴി രാഷ്ട്രത്തോടും പ്രതിബദ്ധരാണ്........................''
''ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ ഗീതാജ്ഞലിയില്‍ പറയുന്നുണ്ട് പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ചും പ്രധാനമാണ്. സത്യത്തെക്കുറിച്ചുള്ള ടാഗോറിന്റെ വരികള്‍.”
Most Respected Sir,
രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും ഒരു വഴികാട്ടല്‍ ആയി എടുക്കേണ്ടതാണ് അങ്ങയുടെ ഈ വരികള്‍... എന്നതിനാല്‍ നിരപരാധിയായ ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സമൂഹത്തേയും അയാളുടെ സമുദായത്തെയും മതത്തെയും എല്ലാം തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് നീങ്ങുന്ന ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ഇടംവലം നോക്കാതെ വിടുപണി ചെയ്യുന്ന ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പത്രങ്ങളും സമയ ചാനല്‍ ഉള്‍പ്പെടെയുള്ള ചില കന്നഡചാനലുകളും യാതൊരു നിയന്ത്രണവുമില്ലാതെ അസത്യപ്രചാരണങ്ങള്‍ നടത്തുമ്പോള്‍ എന്നെപ്പോലെ ഒരു ദുര്‍ബലനായ മനുഷ്യന് എന്താണ് ചെയ്യാന്‍ കഴിയുക?
രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും ഒരു വഴികാട്ടല്‍ ആയി എടുക്കേണ്ടതാണ് അങ്ങയുടെ ഈ വരികള്‍... എന്നതിനാല്‍ നിരപരാധിയായ ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സമൂഹത്തേയും അയാളുടെ സമുദായത്തെയും മതത്തെയും എല്ലാം തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് നീങ്ങുന്ന ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ഇടംവലം നോക്കാതെ വിടുപണി ചെയ്യുന്ന ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പത്രങ്ങളും സമയ ചാനല്‍ ഉള്‍പ്പെടെയുള്ള ചില കന്നഡചാനലുകളും യാതൊരു നിയന്ത്രണവുമില്ലാതെ അസത്യപ്രചാരണങ്ങള്‍ നടത്തുമ്പോള്‍ എന്നെപ്പോലെ ഒരു ദുര്‍ബലനായ മനുഷ്യന് എന്താണ് ചെയ്യാന്‍ കഴിയുക?
ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കകുയും ജയിലിന്റെ ഇടുങ്ങിയ ഇരുളടഞ്ഞ സെല്ലില്‍ കഴിയുന്ന അയാള്‍ക്ക് യാതൊന്നും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇങ്ങനെ നടത്തപ്പെടുന്ന മാധ്യമവിചാരണയ്‌ക്കെതിരെ ഇന്ത്യയുടെ പരമോന്നതനീതിപീഠമായ സുപ്രീം കോടതിയുടെ Honourable Chief Justice Sree Althamas Kabeer ശക്തമായ ഭാഷയില്‍ പ്രതകരിച്ചത് 24-02-2013-ലെ മാധ്യമം എന്ന മലയാള പത്രത്തില്‍ വന്നിരുന്നു
''മാധ്യമവിചാരണ പ്രതികള്‍ക്കെതിരെ മുന്‍വിധി ഉയര്‍ത്തുന്നു'' എന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് തന്നെ പറയുമ്പോള്‍ കര്‍ണ്ണാടക പോലൊരു സംസ്ഥാനത്ത് എന്നെപ്പോലുള്ള നിരപരാധികള്‍ മാധ്യമവിചാരണയിലൂടെ കോടതികള്‍ സ്വാധീനിക്കപ്പെടുന്നതില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുവാന്‍ കഴിയുക? എങ്ങനെയാണ് എന്നെപ്പോലൊരാളിന് നിരപരാധിത്വം തെളിയിച്ച് നീതി ലഭ്യമാക്കാന്‍ കഴിയുക.?
Honourable His Excellency,
ഞാന്‍ ഒരു തീവ്രവാദിയോ ഭീകരവാദിയോ അല്ല. ഒരു തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുകയോ പിന്തുണയ്ക്കാനോ എനിക്ക് കഴിയില്ല. അത് എന്റെ മതവിശ്വാസത്തിന് തന്നെ പൂര്‍ണ്ണമായും എതിരാണ്. ആരെങ്കിലും “ഒരു നിരപരാധിയെ വധിച്ചാല്‍ അയാള്‍ മാനവകുലത്തിനെ ഒന്നടങ്കം വധിച്ചവനെപ്പോലെയാണ”് (വി. ഖുര്‍ആന്‍) എന്ന് ഉദ്‌ബോധിപ്പിക്കുന്ന വിശുദ്ധഖുര്‍ആനില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു ശരിയായ മുസ്ലിം എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതും നിരവധി നിരപരാധികള്‍ പിടഞ്ഞുവീണ് മരിച്ചുകൊണ്ടിരിക്കുന്നതുമായ മുഴുവന്‍ ബോംബ് ആക്രമണങ്ങള്‍ക്കും ഞാന്‍ എതിരാണ്. പിറന്ന നാടിനോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതുകൊണ്ടുതന്നെ എന്റെ രാജ്യത്തിനെതിരെ നടക്കുന്ന ഏതു നീക്കങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
എന്റെ പ്രസംഗജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ബാബരി മസ്ജിദിനോടും മറ്റും ബന്ധപ്പെട്ട് രാജ്യത്തെ പൊതുഅന്തരീക്ഷം ചൂടിപിടിച്ചിരുന്ന ഘട്ടത്തില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളുടെ ശൈലിയില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്ത് എനിക്ക് ബോധ്യപ്പെടുകയും അക്കാര്യത്തില്‍ ഞാന്‍ ആത്മപരിശോധന നടത്തിയ ഞാന്‍ കേരളീയ സമൂഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്. 1993 മുതല്‍ ഞാന്‍ കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുടെ കൂട്ടായ്മയായ ഒരു മതേതരജനാധിപത്യപാര്‍ട്ടിയുടെ ചെയര്‍മാനാകുകയും നിരവധി ജീവകാരുണ്യവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയാളുമാണ്.
എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തീവ്രവാദവിരുദ്ധസമീപനങ്ങളെക്കുറിച്ചും എന്റെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ബോധ്യമുള്ളതുകൊണ്ടും ഞാന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കപ്പെട്ടിരിക്കുകയാണെന്നും വിശ്വസിക്കുന്നതുകൊണ്ടുമാണ് കേരളീയസമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും എന്റെ മോചനം ആഗ്രഹിക്കുന്നതും അതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും.
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.