തൊപ്പി ഉണ്ടായാല്‍ തീവ്രവാദിയാകും അന്വേഷണ ഏജന്‍സികളുടെ പുതിയ സിദ്ധാന്തം
May 19, 2013, 07:20 IST
മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ അവസാന ഭാഗം -18
“'He also alleged that the Hydrabad police, who assisted the Bangalore Police during the arrests forced the accused to wear Islamic Skullcaps before taking them out of the house where they were arrested” (The Hindu, dt 20-02-2013) Paper cutting attached.
തീവ്രവാദിയാണെങ്കില്‍ തൊപ്പി ഉണ്ടാകണം. തൊപ്പി ഉണ്ടായാല്‍ തീവ്രവാദിയാകും എന്ന സിദ്ധാന്തമാണ് ചില ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതും.
''എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല. പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലീങ്ങള്‍ ആണ്'' എന്ന അമേരിക്കന്‍ പ്രസിഡന്റ് ബുഷ് രണ്ടാമന്റെ സിദ്ധാന്തവും ഇന്ത്യയിലെ പല ഏജന്‍സികളും വേദവാക്യമായി കാണുന്നു.
Most Respected Sir,
അങ്ങും ഇന്ത്യയും ആദരിക്കുന്ന മൗലാനാ അബുള്‍ കലാം ആസാദും, മൗലാനാ മുഹമ്മദാലിയും ഡോ.സക്കീര്‍ ഹുസൈനുമൊക്കെ മുസ്ലിം വേഷമായ തൊപ്പി ധരിച്ചവരായിരുന്നു. ഇന്ന് തീവ്രവാദക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യപ്പെടുന്നവരോട് പോലീസ് നിര്‍ബന്ധിച്ച് മുസ്ലിം വേഷമായ തൊപ്പി ധരിപ്പിക്കുന്നു!
പോലീസിന് ഏറ്റവും ഇഷ്ടപ്പെട്ട “തീവ്രവാദവേഷമായ” തൊപ്പിയും താടിയുമൊക്കെയുള്ള എന്നെ ഒറ്റക്കാലില്‍ ഒരു വീല്‍ ചെയറില്‍ ഇരുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുനടക്കുകയും നിരന്തരം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തങ്ങളുടെ “തീവ്രവാദവിരുദ്ധയുദ്ധത്തിന്” എരിവ് പകരുകയും ചെയ്യുമ്പോള്‍ നിരപരാധിയാണെന്ന് ലക്ഷക്കണക്കിനാളുകള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ മത-മനുഷ്യാവകാശരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നാനാജാതി മതസ്ഥരായ നിരവധിപേരുടെ പിന്തുണയുള്ള നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഒറ്റക്കാലില്‍ ജീവിക്കുന്ന ഒരാളെ നിരന്തരം ക്രൂരമായി പീഡിപ്പിച്ചുകൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാകില്ലായെന്ന് അങ്ങയെപ്പോലെ പ്രഗത്ഭനും പരിണതപ്രജ്ഞനുമായ ഒരു വ്യക്തിയെ ആരും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ?
നിരവധി കാരണങ്ങളാല്‍ നമ്മുടെ രാജ്യത്ത് ചുരുക്കം ചില മുസ്ലിം യുവാക്കള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. അവര്‍ എതിര്‍ക്കപ്പെടേണ്ടവരും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരപ്പെടേണ്ടവരുമാണെന്നതില്‍ യാതൊരു സംശയവുമില്ല.കൂടുതല്‍ ആളുകള്‍ ഇത്തരം വഴിയിലേക്ക് പോകാതെ തടയപ്പെടേണ്ടതുമാണ്. പക്ഷേ രാജ്യത്തെ മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇതു കഴിയൂ എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.
ബാംഗ്ലൂരില്‍ 2008-ല്‍ നടന്ന ഒരു സ്ത്രീ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടക്കേസ് തികച്ചും അപലപനീയമവും ദേശവിരുദ്ധവുമായ കാര്യമാണ്.
Most Respected Sir,
ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതും അന്തിമമായി പ്രതീക്ഷ അര്‍പ്പിക്കുന്നതും സര്‍വ്വശക്തനായ ദൈവത്തിലാണ്. ആ ദൈവത്തെ സാക്ഷിയാക്കി ആയിരം പ്രാവശ്യം ഞാന്‍ പറയുന്നു. ബാംഗ്ലൂര്‍ സംഭവത്തെപ്പറ്റി മനസാ വാചാ കര്‍മ്മണാ എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ ഈ കേസില്‍ പൂര്‍ണ്ണനിരപരാധിയാണ്. മലപ്പുറം ജില്ലാക്കാരനായ അനാഥബാലന്‍ സക്കറിയാ ഉള്‍പ്പെടെ നിരപരാധികളെയും ഈ കേസില്‍ പെടുത്തി ജയിലില്‍ അടച്ചിട്ടുണ്ട്. ജയില്‍ വാസത്തിന്റെ എല്ലാ പീഡനങ്ങളോടുമൊപ്പം ക്രൂരമായ മാധ്യമവിചാരണയും നേരിട്ട് കഠിനമായ മാനസിക വേദനയനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെയും മറ്റു നിരപരാധികളുടെയും കാര്യത്തില്‍ നീതി ലഭ്യമാക്കുവാന്‍ അങ്ങയുടെ ഭാഗത്തുനിന്നുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.നിരപരാധിത്വം തെളിയിക്കാനും നീതിക്ക് വേണ്ടി നടത്തിയ എല്ലാ പോരാട്ടങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ നീതിയുടെ ഒരു ചെറുകിരണമെങ്കിലും ഇന്ത്യയുടെ ആദരണീയനായ പ്രസിഡന്റില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഞാന്‍ ഈ കത്ത് അവസ്സാനിപ്പിക്കുന്നു
എന്ന്
അബ്ദുന്നാസര്‍ മഅ്ദനി
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍
ബാംഗ്ലൂര്‍
ഈ കത്തിന്റെ കോപ്പി മന്‍മോഹന്‍ സിംഗ്, സുഷീല്‍കുമാര്‍ ഷിന്‍ഡേ, എ കെ ആന്റണി, കപില്‍സിബല്‍, റഹ്മാന്‍ ഖാന്‍,ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍,ജസ്റ്റീസ് മാര്‍കേണ്ടയ കഡ്ജു,ചീഫ് ജസ്റ്റീസ് ഓഫ് കര്‍ണ്ണാടക,കര്‍ണ്ണാടക ഗവര്‍ണ്ണര്‍,വിചാപണ കോടതി ജഡ്ജി മറ്റ് മന്ത്രിമാര്‍ എം പി മാര്‍ എംല്‍ എ മാര്‍ വിവിധ അന്വഷണ എജന്‍സി തലവന്‍മാര്‍ തുടങ്ങിയവര്‍ക്ക് അയച്ചിട്ടുണ്ട്
PART 17: തീവ്രവാദിയെങ്കില്‍ തൂക്കിക്കൊല്ലൂ...
PART 1: മഅദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.